Thursday, April 3, 2025

ഋഷിയും ഡോക്ടർ ഐശ്വര്യ ഉണ്ണിയും വിവാഹിതരായി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഋഷി ഉപ്പും മുളകും എന്ന ഷോയിലൂടെ വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ്. അനായാസമായി ചെയ്യുന്ന ഡാന്‍സ് സ്റ്റെപ്പുകളിലൂടെ സ്വന്തം മുദ്ര ചാര്‍ത്തിയ ഋഷിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക ആ ഹെയര്‍സ്റ്റൈല്‍ കൂടി ആയിരിക്കും. ഋഷിയുടെ വിവാഹം നടന്നിരിക്കുകയാണ് ഇപ്പോള്‍. ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു.

റിഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോ. ഐശ്വര്യ ഉണ്ണി. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്. നേരത്തെ സിനിമ സ്റ്റെലില്‍ നടത്തിയ ഇവരുടെ പ്രപ്പോസല്‍ വൈറലായിരുന്നു. ആറ് വർഷത്തോളമായി ഋഷിയുടെ സുഹൃത്തായിരിക്കുന്ന ഐശ്വര്യ ഉണ്ണി. സീരിയൽ താരം, ഡാൻസർ, മോഡൽ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ.

നേരത്തെ ഋഷി ഉപ്പുമുളകും സീരിയലിന്‍റെ സെറ്റില്‍ വിവാഹം വിളിക്കാന്‍ പോയത് ഏറെ വൈകാരികമായിരുന്നു. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. എല്ലാവരെയും ക്ഷണിച്ചാണ് ഋഷി മടങ്ങിയത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഋഷി തന്റെ പ്രണയം പരസ്യമാക്കിയത്. ആദ്യം പ്രണയിനിയുടെ മുഖം കാണിക്കാതെയായിരുന്നു ഋഷി വീഡിയോ പങ്കുവെച്ചത്. ആരാണ് ആ പെണ്‍കുട്ടിയെന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നു. പിന്നീട് സിനിമ സ്റ്റെലിലാണ് പ്രപ്പോസല്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹല്‍ദി വീഡിയോയും പുറത്തുവന്നിരുന്നു.

ഉപ്പും മുളകും ഷോയ്ക്ക് ശേഷം മുടിയന്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ് ആയിരുന്നു ഋഷി. അമ്മയെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാവുന്ന ഋഷിയെ അമ്മമാരും കുട്ടികളും ഇഷ്ടപ്പെട്ടു. അന്‍സിബ ഹസനുമായുള്ള സൗഹൃദമായിരുന്നു ബിഗ് ബോസില്‍ ചര്‍ച്ചയായ മറ്റൊരു കാര്യം.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ഷോകളും ഡാന്‍സ് വീഡിയോകളുമൊക്കെയായി തിരക്കിലായിരുന്നു ഋഷി. അതിനിടയിലാണ് ഇപ്പോള്‍ സര്‍പ്രൈസ് ആയി വിവാഹം.

See also  ഒരു വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭാര്യ മുഖം കാണിക്കുന്നില്ല; സത്യമറിഞ്ഞപ്പോൾ ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article