Thursday, April 3, 2025

മോഹൻലാലിൻ്റെ തൃശൂർ ഭാഷ ബോറെന്ന് രഞ്ജിത്ത്.

Must read

- Advertisement -

മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതികൊണ്ട് പത്മരാജൻ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികൾ. മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തെ മനോഹരമായി വർണിച്ചിരിക്കുന്ന ചിത്രം, ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിലുണ്ടായിട്ടുള്ളവർക്ക് അത്രമേൽ ഹൃദ്യമാണ്. മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ, ക്ലാര, രാധ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. ജയകൃഷ്ണനായി മോഹൻലാലും ക്ലാരയായി സുമലതയും രാധയായി പാർവതിയും ജീവിക്കുകയായിരുന്നു. സിനിമ പുറത്തിറങ്ങി ഇത്രയും വർഷം പിന്നിട്ടിട്ടും അതിലെ രംഗങ്ങളും ഗാനങ്ങളുമൊക്കെ ഓരോ സിനിമാ പ്രേമിയുടേയും ഓർമ്മകളിൽ മായാതെ നിൽക്കുന്നു.

ചിത്രത്തിലെ ഭാഷയെ വിമർശിച്ച് സംവിധായകൻ രഞ്ജിത്ത് എത്തിയിരുന്നു. തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷ വളരെ ബോറാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ‘തൂവാനത്തുമ്പികളി’ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർത്ഥത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുന്നുവെന്നും രഞ്ജിത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിനിമയിലെ ഭാഷയുടെ കാര്യത്തിൽ ശ്രദ്ധിക്കാത്ത താരമാണ് മോഹൻലാൽ എന്നും രഞ്ജിത്ത് പറഞ്ഞു. മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടെ താളമുണ്ട്. ഞാൻ എഴുതുന്ന മീറ്റർ മോഹൻലാലിന് കിട്ടാറുണ്ട്. എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടിയെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.

See also  മാമനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാലിന്റെ പൂജ|Video
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article