എന്നെ ട്രോളുന്നവര്‍ക്ക് ഞാന്‍ ഉമ്മ കൊടുക്കും! ചോദ്യങ്ങൾക്ക് മറുപടിയുമായി റീന ജോൺ

Written by Taniniram Desk

Published on:

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ അനവധി താരങ്ങളുണ്ട്. ഡാൻസും പാട്ടും റീൽസുമായി അവർ തരംഗം സൃഷ്ടിക്കുകയാണ്. എന്നാൽ ഈയിടെയായി ഒരു മധ്യവയസ്‌കയാണ് സോഷ്യൽ മീഡിയയിലെ താരം .പേര് റീന ജോൺ . പ്രായത്തെക്കുറിച്ച് പറയാന്‍ താല്പര്യമില്ലെങ്കിലും താനൊരു യുവഹൃദയത്തിന് ഉടമയാണെന്നാണ് റീന പറയുന്നത് . ആദ്യം ടിക് ടോകിലും പിന്നീട് ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഡാന്‍സ് വീഡിയോ ചെയ്ത് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ റീന പലപ്പോഴും നെഗറ്റീവ് കമന്റുകളും ട്രോളുകളുമൊക്കെ ഏറ്റുവാങ്ങാറുണ്ട്. എന്നാല്‍ അതൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് റീന പറയുന്നത്. ട്രോള് ചെയ്യാന്‍ വരുന്നവന്‍ മാര്‍ക്ക് ഞാന്‍ ഒരു ഉമ്മ കൊടുക്കും എന്നാണ് താരം ഇപ്പോള്‍ പറയുന്നത്.

മാത്രമല്ല ക്യാന്‍സറിന് അതിജീവിക്കാന്‍ പോയ സമയത്ത് തിരിച്ചുവരവ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അത് വല്ലാത്തൊരു വേദനയുള്ള നാളുകളായിരുന്നു എന്നും പറയുകയാണ് താരം.
‘എന്നെ ട്രോള്‍ ചെയ്യുന്നതിലൊന്നും സങ്കടമില്ല. അങ്ങനെ ചെയ്യുന്നത് ആരാണോ അവര്‍ക്ക് ഞാന്‍ അറഞ്ചം പുറഞ്ചം ഉമ്മ കൊടുക്കും. ഇടയ്ക്കു പോടാ എന്നൊക്കെ വിളിക്കും. ഇന്‍സ്റ്റാഗ്രാമില്‍ നിന്നല്ല ടിക് ടോകില്‍ നിന്നാണ് ഞാന്‍ ഭീകരമായി ട്രോള്‍ ചെയ്യപ്പെട്ടത്. അത് അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോവുകയാണ് ചെയ്യാറുള്ളത്. ഒരിക്കലും വിഷമിച്ചിട്ടില്ല. ഒന്നും പേഴ്‌സണലായി എടുക്കാറില്ല. അതൊക്കെ ഓരോരുത്തരുടെയും കാഴ്ചപ്പാട് ആണ്.

പിന്നെ എന്നെ പറ്റി വന്നൊരു കഥ പല്ലിനെ കുറിച്ചാണ്. ‘തള്ളേ നിങ്ങളുടെ പല്ല് വെപ്പ് പല്ലല്ലേ എന്നാണ് ഒരാള്‍ ലൈവില്‍ എന്നോട് ചോദിച്ചത്. എടാ നിനക്ക് ഞാനെന്റെ പല്ല് പിഴുതു തരട്ടേ എന്ന് ഞാന്‍ അവനോട് തിരിച്ചു ചോദിച്ചു. പല്ലുകളെല്ലാം ഒരേ ഓര്‍ഡറില്‍ നില്‍ക്കുന്നത് കണ്ടത് കൊണ്ടാണ് എല്ലാവരും എന്നോട് വെപ്പ് പല്ലല്ലേ എന്ന് ചോദിക്കുന്നത്. അതൊരു സ്റ്റോറിയായി മീഡിയ മുഴുവന്‍ പോയ കാര്യമാണ്.’ റീന പറയുന്നു.

ആരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു റീന മറുപടിയായി പറഞ്ഞത്. മമ്മൂട്ടിയോ ലാലേട്ടനോ ഒന്നും വേണ്ട. അവരൊക്കെ കുറച്ച് മുതിര്‍ന്നവരാണ്. എനിക്ക് എപ്പോഴും ഇഷ്ടം തോന്നുന്നത് യുവാക്കളോടാണ്. എന്റെ മൈന്‍ഡ് സെറ്റ് അവരുമായി ചേര്‍ന്നു പോകുന്നതായി തോന്നിയിട്ടുണ്ട്. മുതിര്‍ന്ന ആളുകളോട് സംസാരിക്കുകയാണെങ്കില്‍ അവര്‍ പൈസ ഉണ്ടാക്കുന്നതിനെ പറ്റിയും മറ്റു വര്‍ത്താനങ്ങള്‍ ഒക്കെയാണ് പറയുക. അതെനിക്ക് സെറ്റ് ആവുകയില്ല. എവിടെ പോയാലും യൂത്തിന്റെ വൈബ് എനിക്കുണ്ടെന്നും റീന കൂട്ടിച്ചേര്‍ത്തു.

See also  കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.. മികച്ച നടന്‍ മോഹന്‍ലാല്‍; മികച്ച നടി മീരാ ജാസ്മിന്‍

Leave a Comment