Rashmika Mandana net worth asset :രശ്മിക മന്ദാന(Rashmika Mandana) എന്ന അഭിനേത്രിയെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ് . ഫിലിം ഇൻഡസ്ട്രിയിൽ എത്തിയിട്ട് ഏകദേശം 9 വർഷമേ ആയിട്ടുള്ളു എങ്കിലും രശ്‌മിക സ്വന്തമാക്കിയ ഫാൻ ബേസ് ചെറുതല്ല.
ഏതൊരു അഭിനേതാവും കൊതിക്കുന്ന സ്വപ്നസമാനമായ നേട്ടങ്ങളാണ് രശ്മിക സ്വന്തമാക്കിയത്. ‘നാഷണൽ ക്രഷ്’ എന്നറിയപ്പെടുന്ന രശ്മിക വളരെ കുറഞ്ഞകാലം കൊണ്ടു തന്നെ തന്റേതായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്.
രശ്മിക മന്ദാനയുടെ ആസ്തി, ആഡംബര വാഹനങ്ങൾ, ഓരോ സിനിമയ്ക്കും ഈടാക്കുന്ന പ്രതിഫലം എന്നിവയെ കുറിച്ച് കൂടുതൽ അറിയാം..
ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ പുഷ്പയിലെ നായിക കൂടിയായ രശ്മിക മന്ദാന ഒരു സിനിമയ്ക്ക് പ്രതിഫലമായി ഈടാക്കുന്നത് 4 കോടി മുതൽ 8 കോടി വരെയാണ്. അതേസമയം, പുഷ്പ 2വിനു വേണ്ടി രശ്മിക ഈടാക്കിയത് 10 കോടിയാണ് എന്നും റിപ്പോർട്ടുണ്ട്.
സിനിമകൾക്ക് പുറമെ, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളും പരസ്യ കാമ്പെയ്‌നുകളുമാണ് രശ്മികയുടെ വരുമാന സ്രോതസ്സ്. കല്യാൺ ജ്വല്ലേഴ്‌സ്, 7UP, മീഷോ ബോട്ട് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളുടെ ബ്രാൻഡ് അംബാസിഡറും രശ്മി തന്നെ. വീഗൻ ബ്യൂട്ടി കെയർ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്ലം പോലുള്ള ബ്രാൻഡുകളിലും രശ്മികയ്കക് വലിയ നിക്ഷേപമുണ്ട്. ഫോർബ്‌സിന്റെ റിപ്പോർട്ട് പ്രകാരം, 66 കോടി രൂപയാണ് രശ്മികയുടെ നിലവിലെ ആസ്തി.
വിവിധ സിറ്റികളിലായി നിരവധി വീടുകളും രശ്മിക സ്വന്തമാക്കിയിട്ടുണ്ട്. ബാംഗ്ലൂരിലെ 8 കോടി രൂപ വിലമതിക്കുന്ന ആഢംബര ബംഗ്ലാവിനെ കൂടാതെ മുംബൈ, ഗോവ, കൂർഗ്, ഹൈദരാബാദ് എന്നിവിടങ്ങളിലായി നിരവധി പ്രോപ്പർട്ടികളും താരത്തിനുണ്ട്.
ആഡംബര കാറുകളുടെ വലിയൊരു കളക്ഷനും രശ്മികയ്ക്കുണ്ട്. ഓഡി ക്യു3, റേഞ്ച് റോവർ സ്‌പോർട്, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായി ക്രെറ്റ, മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ് എന്നിവയാണ് രശ്മികയുടെ ഗ്യാരേജിലെ ഏതാനും ആഡംബര വാഹനങ്ങൾ.