ഹൈദരാബാദ് : ആരാധകരുടെ കാത്തിരിപ്പിനിടയിൽ പുഷ്പ 2(Pushpa2) വിലെ പ്രധാന രംഗത്തിന്റെ ഫോട്ടോ ചോർന്നു. ആന്ധ്രയിലെ ‘ഗംഗമ്മ തല്ലി’ എന്ന ആചാരത്തിന്‍റെ ഭാഗമായി ആണുങ്ങള്‍ പെണ്‍വേഷം കെട്ടാറുണ്ട്. അത് ചിത്രത്തിലെ ഒരു പ്രധാന രംഗമായി തന്നെ വരുന്നുണ്ട്. ഇതിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നു എന്ന തെളിവാണ് പുറത്തുവന്ന ഫോട്ടോ. ഫോട്ടോ ചോർന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോ വൈറലായികൊണ്ടിരിക്കുകയാണ്. അല്ലു അർജുനെ(Allu Arjun) നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 വിനായി തെന്നിന്ത്യൻ സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ ഭാഗം രാജ്യമെമ്പാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണല്‍ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയപുഷ്പ 2; ചിത്രീകരണത്തിനിടെ പ്രധാന രംഗത്തിന്റെ ഫോട്ടോ ചോർന്നു.
പുഷ്പ 2; ചിത്രീകരണത്തിനിടെ പ്രധാന രംഗത്തിന്റെ ഫോട്ടോ ചോർന്നു

- Advertisement -