കൊച്ചി: നടി ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതി പള്‍സര്‍ സുനി(Pulser Suni). സ്വകാര്യ ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയില്‍ (Reporter TV)മാധ്യമപ്രവര്‍ത്തകന്‍ റോഷിപാലിനോടാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി അറിയാതെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും ദിലീപ്(Dilip) അല്ലെന്നും എന്നാല്‍ ഇതെല്ലാം ദിലീപിന്റെ അറിവോടെയായിരുന്നു എന്നും പള്‍സര്‍ സുനി പറയുന്നു. ആ ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി എന്നും പള്‍സര്‍ ആരോപിക്കുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ സ്ഥിതീകരിക്കാന്‍ കഴിയുകയുളളൂ.
സിനിമയിലെ നിലനില്‍പ്പാണ് എല്ലാ നടിമാരുടെയും പ്രശ്‌നം. ആരുടെയും സഹായം വേണ്ടാത്തവര്‍ തുറന്നുപറയും. റീമ കല്ലിങ്കലിനെ(Rima Kallingal)പ്പോലുള്ളവര്‍ മാത്രമാണ് തുറന്നുപറയുക. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. തന്റെ എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. അതുകൊണ്ടാണ് യുവനടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്’- പള്‍സര്‍ പറയുന്നു. യുവ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് കേസിലെ പ്രതിയുമായ നടന്‍ ദിലീപ് ആണെന്നും ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തതെന്നും വെളിപ്പെടുത്തലിന്റെ തുടക്കത്തില്‍ പള്‍സര്‍ പറഞ്ഞിരുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും പള്‍സര്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് എറണാകുളത്തെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്.
കേസിന്റെ വിചാരണയുടെ അന്തിമ ഘട്ടത്തിലാണ് പള്‍സര്‍ സുനിയുടെ തുറന്ന് പറച്ചില്‍. കേസില്‍ പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു.