Tuesday, October 14, 2025

ശ്യാം മോഹന് മറുപടി നൽകി പൃഥ്വിരാജ്; ഞെട്ടി ആരാധകർ

Must read

- Advertisement -

മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ബ്ലെസി (Blessy)-പൃഥ്വിരാജ്(Prithviraj) കൂട്ടുകെട്ടിൽ ഒരുങ്ങിയ “ആട് ജീവിതം” (Aadu jeevitham)എന്ന ചിത്രം . ഈ മാസം 28 നു റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. 2024 ശരിക്കും മലയാള സിനിമയുടെ വർഷമായി തന്നെ നമ്മുക്ക് പറയാം. കാരണം ഈ വർഷം പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റായി മാറിയിട്ടുണ്ട്. അതിൽ ഒന്നാണ് പ്രേമലു(Premalu) എന്ന ചലച്ചിത്രം. സിനിമ കണ്ട ആരും തന്നെ അതിലെ കഥാപാത്രങ്ങളെ മറക്കാൻ സാധ്യത ഇല്ല. സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്യാമിന്റെ എക്സ് പോസ്റ്റ് ആണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

ആടുജീവിതം കണ്ട ശേഷം ശ്യാം(Shyam) പൃഥ്വിരാജിനു അയച്ച സന്ദേശവും അതിനു പൃഥ്വിരാജ് നൽകിയ മറുപടിയുമാണ് പോസ്റ്റിലുള്ളത്.

‘‘ആടുജീവിതം ഇഷ്ടപ്പെട്ടു എന്നുപറഞ്ഞതിനു നന്ദി. പ്രേമലു വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ’’ എന്നായിരുന്നു ശ്യാമിന് പൃഥ്വിരാജ് നൽകിയ മറുപടി.

താൻ ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ പൃഥ്വിരാജിന്റെ സത്യം ആയിരുന്നുവെന്നും എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ഒരുമിച്ചൊരു പടമെടുക്കണം എന്ന് ആഗ്രഹമുണ്ടെന്നും ശ്യാം മോഹൻ പൃഥ്വിരാജിനോട് പറഞ്ഞു. ശ്യാം മോഹൻ തന്നെയാണ് പൃഥ്വിരാജിന് അയച്ച സന്ദേശവും മറുപടിയും എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്.

“ചേട്ടാ ഞാൻ പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ശ്യാം ആണ്. ഈ മെസേജ് ചേട്ടൻ കാണുമോ എന്ന് എനിക്കറിയില്ല. ഞാൻ ആദ്യമായി ഒറ്റയ്ക്ക് തിയറ്ററിൽ പോയി കണ്ട പടം രാജുവേട്ടന്റെ ‘സത്യം’ ആണ്. അന്നു മുതൽ ഉള്ള ഇഷ്ടം ആണ്. ഇന്ന് ആടുജീവിതം കണ്ടപ്പോൾ എനിക്കത് ഒരു വ്യക്തിപരമായി എന്റെ വിജയമായി തോന്നി. ചേട്ടന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു. എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ചേട്ടനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ട്. സ്നേഹത്തോടെ ശ്യാം.’’–ശ്യാം പൃഥ്വിരാജിനയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു.

    https://twitter.com/shyammeyyy/status/1774003797544853658
    - Advertisement -

    More articles

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -spot_img

    Latest article