സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘സലാര്‍’.. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നു.
എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതു മുതല്‍ കെ.ജിഎഫുമായുള്ള സാമ്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അത് ട്രോളുകളായും പിന്നീട് മാറി. ഇരു സിനിമകളിലേയും ഇരുണ്ട പശ്ചാത്തലമായിരുന്നു ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിവച്ചത്.
കാശ് ലാഭിക്കാനായി കെ.ജി.എഫിന്റെ സെറ്റ് പൊളിക്കാതെ അവിടെ സലാര്‍ ഷൂട്ട് ചെയ്യുതു എന്ന തരത്തിലുള്ള ട്രോളുകളും ഉയര്‍ന്നു വന്നു.. എന്നാല്‍ അതിനെല്ലാം മറുപടി പറഞ്ഞുകൊണ്ട് സംവിധായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
തനിക്ക് ഒ.സി.ഡി (Obsessive Compulsive Disorder) ഉണ്ടെന്നും അതിന്റെ പ്രതിഫലനമാണ് എന്റെ സിനിമകളില്‍ കാണുന്നതെന്നും പ്രശാന്ത് നീല്‍ പറയുന്നു. സലാറിന്റെ കഥ പറയേണ്ടത് ഇരുളടഞ്ഞ പശ്ചാത്തലത്തിലാണ്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. അതുകൊണ്ടാണ് കെജിഎഫിനെ പോലെയുള്ള സാമ്യം സലാറില്‍ കാണാന്‍ കഴിയുന്നത്. അത് മന:പൂര്‍വ്വമല്ല.. കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ്. പ്രശാന്ത് നീല്‍ വ്യക്തമാക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ കാരണം അത് മാറ്റാന്‍ സാധിക്കില്ലെന്നും അദ്ധേഹം പറയുന്നു.
എന്തായാലും ഡിസംബര്‍ 22 ന് സലാര്‍ റിലീസ് ചെയ്യും. ട്രെയിലറിനും സോംഗ്‌സുകള്‍ക്കും പോസ്റ്ററിനുമൊക്കെ ആരാധകര്‍ കൊടുത്ത പിന്തുണ സിനിമ റിലീസ് ആവുന്ന അന്നും പ്രതീക്ഷിക്കാം.