Thursday, April 3, 2025

പ്രണവിന്റെ സ്റ്റൈലിഷ് ചിത്രം; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Must read

- Advertisement -

പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പീക്കി ബ്ലൈന്‍ഡേഴ്‌സ് (Peaky Blinders) എന്ന പ്രശസ്ത ഹോളിവുഡ് സീരിസിലെ വേഷവിധാനത്തിലാണ് പ്രണവ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ‘ബൈ ഓര്‍ഡര്‍ ഓഫ് ദ് പീക്കി ബ്ലൈന്‍ഡേഴ്‌സ്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ചിത്രത്തിന് കയ്യടിച്ച് താരങ്ങളും

എന്തായാലും പ്രണവിന്റെ സ്റ്റൈലിഷ് ചിത്രത്തിന് നിരവധി കമന്റുകളാണെത്തുന്നത്. പ്രശംസിച്ച് നിരിവധി താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. വിനയ് ഫോര്‍ട്ട് (Vinay Fort), ഫര്‍ഹാന്‍ ഫാസില്‍ (Farhaan Faasil) തുടങ്ങി നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വിഷുവിന്

പ്രണവിന്റെ അടുത്ത സിനിമയായ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ (Varshangalkku Shesham Malayalam Movie) വിഷുവിന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ‘ഹൃദയം’ (Hridayam Malayalam Movie) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീതും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രണവിനെ കൂടാതെ നിവിന്‍ പോളി (Nivin Pauly), ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan), അജു വര്‍ഗീസ് (Aju Varghese), ബേസില്‍ ജോസഫ് (Basil Joseph), കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan) എന്നീ വമ്പന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

See also  പണികിട്ടി, റിലീസിന് പിന്നാലെ എമ്പുരാന്‍ എച്ച് ഡി ക്ലാരിറ്റിയില്‍ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും, ഡൗണ്‍ലോഡ് ചെയ്താലും നടപടിയെടുക്കുമെന്ന് പോലീസ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article