നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പേ അവര്‍ അത് ചെയ്തു; മലയാളം വലിയ ഇന്‍ഡസ്ട്രി.. കാലാപാനിയെയും മലയാള ഇന്‍ഡസ്ട്രിയെയും വാനോളം പ്രശംസിച്ച് പ്രഭാസ്‌

Written by Taniniram Desk

Published on:

സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘സലാര്‍’.. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നു.

എന്നാലിപ്പോള്‍ മലയാള സിനിമയും മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങി എക്കാലത്തെയും ക്ലാസ്സിക്ക് പടങ്ങളിലൊന്നുമായ കാലാപാനിയെയും വാനാളം പ്രശംസിക്കുകയാണ് നടന്‍ പ്രഭാസ്. ഹോംബാലെ ഫിലിംസിന്‍െ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത സംവിധായകന്‍ രാജമൗലി അവതാരകനായ അഭിമുഖത്തില്‍ പ്രഭാസിനെ കൂടാതെ പ്രശാന്ത് നീലും പൃഥ്വിരാജും ഉണ്ടായിരുന്നു.

”കാലാപാനി പോലൊരു സിനിമയെപ്പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ മലയാളം ഇന്‍ഡസ്ട്രി ചെയ്തു. ആ സിനിമ ഇറങ്ങിയപ്പോള്‍ ഇത് ഏത് ഭാഷയാണെന്നും ഏത് സംസ്ഥാനത്ത് നിന്നാണെന്നുമൊക്കെ ചിന്തിച്ചാണ് ഞങ്ങള്‍ കാലാപാനി കണ്ടത്.. 27 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കാലാപാനി ഇറങ്ങിയത്. മലയാളം വലിയ ഇന്‍ഡസ്ട്രിയാണ്. നിങ്ങള്‍ക്ക് മികച് ടെക്‌നീഷ്യന്മാരുണ്ട്.” പ്രഭാസ് പറയുന്നു.

https://twitter.com/unnirajendran_/status/1737350233653215555

എന്തായാലും ഡിസംബര്‍ 22 ന് സലാര്‍ റിലീസ് ചെയ്യും. ട്രെയിലറിനും സോംഗ്‌സുകള്‍ക്കും പോസ്റ്ററിനുമൊക്കെ ആരാധകര്‍ കൊടുത്ത പിന്തുണ സിനിമ റിലീസ് ആവുന്ന അന്നും പ്രതീക്ഷിക്കാം.

See also  മൂകാംബികയിലും കുടജാദ്രിയിലും ദർശനം നടത്തി മോഹൻലാൽ…

Related News

Related News

Leave a Comment