അഞ്ചു മുതൽ 80 വയസ്സ് പ്രായമുള്ളവരുടെ മെഗാ നാടകം പാലയൂരിൽ

Written by Taniniram1

Published on:

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം നാളെ (sunday) രാത്രി 7.30 ന് പാരിഷ് ഹാളിൽ നടക്കുമെന്ന് തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ. ഡോ ഡേവീസ് കണ്ണമ്പുഴ, സഹ വികാരി ഫാ. ആന്റോ രായപ്പൻ, പ്രിൻസിപ്പാൾ കെ കെ റോബിൻ എന്നിവർ അറിയിച്ചു. വിശ്വാസ പരിശീലന പി ടി എ യുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലന വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും, ഇടവകക്കാരും ചേർന്ന് 200 കലാകാരന്മാരാണ് മെഗാ നാടകത്തിൽ അഭിനയിക്കുന്നത്. ത്യശൂർ അതിരൂപത മീഡിയ സെൽ ഇൻചാർജും കടുക് ” ഷോർട്ട് ഫിലിമിലെ പ്രധാന അഭിനേതാവുമായ റവ. ഫാ. ഫിജോ ആലപ്പാടനാണ് നാടകത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. ഫിജോ അച്ചന്റെ നേതൃത്വത്തിൽ 5 വയസുള്ള കുട്ടികൾ മുതൽ 80 വയസുള്ള കുടുംബനാഥൻ വരെ ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

Leave a Comment