ഓസ്‌ലറിലെ അപ്രതീക്ഷിത അതിഥി മമ്മുട്ടിയോ

Written by Taniniram1

Published on:

നമ്മൾ മലയാളികളുടെ ചില ചോദ്യങ്ങൾക്കു പിറകിൽ മനസ്സിൽ കരുതി വച്ചിരിക്കുന്ന ഒരു ഉത്തരം ഉണ്ട്. അത് കണ്ടെത്തുന്നതുവരെ ആകാംക്ഷയുടെ താക്കോൽക്കൂട്ടം ഉപയോഗിച്ച് മറ്റുള്ളവരുടെ മനസ്സിന്റെ താഴുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. 2024 തുടക്കം തൊട്ടു തന്നെ മലയാള സിനിമാ ആസ്വാദകർ അത്തരം ഒരു ചോദ്യത്തിന്റെ പിറകിലായിരുന്നു. ഓസ്‌ലർ എന്ന ജയറാം സിനിമയിലെ ആ അപ്രതീക്ഷിത അതിഥി ആര്? ഉത്തരം കിട്ടാതായപ്പോൾ ആ ചോദ്യത്തിന് നിറയെ നിറക്കൂട്ടുകൾ പകർത്തികൊണ്ട് മനസ്സിന്റെ ഫ്രയിമിൽ അവർ പ്രിയ നടൻ മമ്മൂട്ടിയുടെ ചിത്രം വരച്ചു വച്ചു. ട്രെയ്ലറിന്റെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യമുണ്ടെന്നു പറഞ്ഞ് “ഡവിൾസ് ഓൾട്ടർനറ്റീവ് ” എന്ന സംഭാഷണം പല കുറി കേട്ടു.

പുസ്തകത്തിന്റെ പുറംചട്ടകൾ അകത്താളുകളിലെ കഥ മെനയും പോലെ ഓസ്‌ലർ ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ചകളിലേക്ക് കൂടുതൽ വെളിച്ചം പകരുന്ന ഒരു ചിത്രം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. പത്മശ്രീ മമ്മൂട്ടി സെറ്റിലുണ്ടായിരുന്നെന്ന് സംശയം തോന്നിക്കുന്ന ഒരു ചിത്രമായിരുന്നു അത്. അതിനു ശേഷം സൂപ്പർ സ്റ്റാർ മമ്മൂട്ടി ഈ സിനിമയുടെ ഭാഗമാണെന്ന അഭ്യൂഹങ്ങൾ നിറയെ പരന്നു.സിനിമയുടെ പ്രമോഷന്റെ ഭാഗമായി മിഥുൻ മാനുവലും ജയറാമും അനശ്വര രാജനും ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരുടെ ഇന്റർവ്യുകളിലും മാധ്യമ പ്രവർത്തകർ ആ ചോദ്യം ആവർത്തിച്ചു. ഉത്തരം കിട്ടാതെ വലയുന്ന മാധ്യമ പ്രവർത്തകർക്ക് പ്രതീക്ഷയുടെ ഒരു മേഘത്തുണ്ട് പോലും കൊടുക്കാതെ അവർ ഒന്നടങ്കം പറഞ്ഞു, “അത് മമ്മൂട്ടിയല്ല”. എന്നിരുന്നാലും ഇന്റർനെറ്റിലെ അഭ്യൂഹങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.

കഴിഞ്ഞ വർഷം കേരളക്കരയെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ച സിനിമയായിരുന്നു ജയിലർ.ഫുൾ പവറിൽ രജനികാന്തിനൊപ്പം മോഹൻലാൽ എത്തിയപ്പോൾ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുപോലെ ഓസ്‌ലറിൽ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടെങ്കിൽ ചിത്രത്തിന് ലഭിക്കാവുന്ന വരവേല്പ് ചില്ലറയല്ല.അതിനാൽ പ്രേക്ഷക ആസ്വാദനത്തെ മാനിച്ച് അതിന് കോട്ടം വരാതിരിക്കാനായി ആരും അതു സ്ഥിരീകരിച്ചില്ല.

ജയിലും തടവുകാരും മെഡിക്കൽ പശ്ചാത്തലവുമായി ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഓസ്‌ലർ . ജയറാമിനെ കൂടാതെ അർജുൻ അശോകൻ ,ജഗദീഷ് ,ദിലീഷ് പോത്തൻ അനശ്വര രാജൻ എന്നിവരും ചിത്രത്തിലുണ്ട്. ഡോ.രണ്‍ധീര്‍ കൃഷ്ണന്റെ രചനയിൽ ഛായാഗ്രഹണം തേനി ഈശ്വറുംസംഗീതം മിഥുന്‍ മുകുന്ദനും ആണ്.

മലയാള സിനിമാ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ആ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം കാണാൻ പോകുന്ന പൂരം കണ്ടു തന്നെ അറിയാം. അപ്പോൾ ഇനി തിയേറ്ററുകളിലേക്ക് ….. മലയാള സിനിമ കണ്ട എക്കാലത്തേയും ഇതിഹാസ താരത്തെ കാണാൻ …..

താര അതിയടത്ത്

See also  ഇതുവരെ കാണാത്ത ഗെറ്റപ്പിൽ മമ്മൂട്ടി; ഭ്രമയുഗം ടീസർ പുറത്ത്.

Related News

Related News

Leave a Comment