ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി ഓപണ്‍ഹെയ്മര്‍

Written by Web Desk2

Updated on:

ഓസ്‌കാര്‍ അവാര്‍ഡുകള്‍ (Oscar Awards) പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ (Christopher Nolan) സംവിധാനം ചെയ്ത ഓപണ്‍ ഹെയ്മറാണ് (Oppenheimer Movie) ഇത്തവണത്തെ ഓസ്‌കാറില്‍ മുന്നിട്ടു നിന്നത്. മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് ചിത്രം നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, ക്യാമറ, എഡിറ്റിംഗ് എന്നി വിഭാഗത്തിലെ അവാര്‍ഡുകളാണ് ഓപണ്‍ ഹെയമര്‍ നേടിയത്.

ഓപണ്‍ ഹെയമറുടെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്‍. ഇതെ ചിത്രത്തില്‍ നായകനായ കില്യന്‍ മര്‍ഫി (Cillian Murphy) മികച്ച നടനായും തിരെഞ്ഞെടുക്കപ്പെട്ടു. എമ്മ സ്റ്റോണ്‍ (Emma Stone) ആണ് മികച് നടി. മികച്ച സഹനടനായി റോബര്‍ട്ട് ഡൌണിയും മികച്ച സഹനടിയായി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫും തെരഞ്ഞെടുക്കപ്പെട്ടു.

വാര്‍ ഈസ് ഓവറാണ് മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം. ആനിമേറ്റഡ് ഫിലിം ആയി ദ ബോയ് ആന്റ് ഹീറോയിനും തെരഞ്ഞെടക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം നേടി എമ്മ സ്റ്റോണിന്റെ ചിത്രം പുവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. മികച്ച വിദേശ ചിത്രമായി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റും തെരഞ്ഞെടുത്തു. ജിമ്മി കമ്മല്‍ ആയിരുന്നു ചടങ്ങിന്റെ അവതാരകനായി എത്തിയത്. ഡോള്‍ബി തീയറ്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍ അരങ്ങേറിയത്‌.

ഓസ്‌കാറിലെ പ്രധാന അവാര്‍ഡുകള്‍ താഴെ കൊടുക്കുന്നു

മികച്ച ചിത്രം
ഓപണ്‍ ഹെയ്മര്‍

മികച്ച സംവിധായകന്‍
ക്രിസ്റ്റഫര്‍ നോളന്‍ -ഓപന്‍ഹെയ്മര്‍

മികച്ച നടന്‍
കില്ല്യന്‍ മർഫി – ഓപന്‍ ഹെയ്മര്‍

മികച്ച നടി
എമ്മ സ്റ്റോണ്‍

മികച്ച സഹനടന്‍
റോബര്‍ട്ട് ഡൌണി ജൂനിയര്‍ ‘ഓപന്‍ഹെയ്മര്‍’

മികച്ച സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്, “ദ ഹോൾഡോവർസ്”

മികച്ച വിദേശ ചിത്രം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

ആനിമേറ്റഡ് ഷോർട്ട് ഫിലിം
‘വാര്‍ ഈസ് ഓവര്‍’

ആനിമേറ്റഡ് ഫിലിം
“ദ ബോയ് ആന്‍റ് ഹീറോയിന്‍”

മികച്ച ഒറിജിനല്‍ സ്കോര്‍
ലുഡ്വിഗ് ഗോറാൻസൺ – ഓപന്‍ ഹെയ്മര്‍

മികച്ച ഗാനം
“വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍ ?” “ബാർബി – ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ

മികച്ച ഛായഗ്രഹണം
ഹൊയ്തെ വാൻ ഹൊയ്തെമ – ഓപന്‍ഹെയ്മര്‍

ഒറിജിനൽ സ്‌ക്രീൻപ്ലേ
“അനാട്ടമി ഓഫ് എ ഫാൾ,” ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
“അമേരിക്കൻ ഫിക്ഷൻ,” കോർഡ് ജെഫേഴ്സൺ

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം

20 ഡേയ്സ് ഇന്‍ മാര്യുപോള്‍ –
റഷ്യയുടെ യുക്രൈന്‍ അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി

മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈന്‍
‘പുവർ തിങ്‌സ്’

മികച്ച ശബ്ദ വിന്യാസം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

See also  മാറ്റൊലി നാടകോത്സവം

മികച്ച എഡിറ്റിംഗ്
ജെന്നിഫര്‍‍ ലൈം ‘ഓപന്‍ഹെയ്മര്‍’

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ്
ഗോഡ്സില്ല മൈനസ് വണ്‍

Leave a Comment