‘ഒരു കട്ടില്‍ ഒരു മുറി’ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി.

Written by Web Desk2

Published on:

പൂര്‍ണിമ ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു കട്ടില്‍ ഒരു മുറി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൂര്‍ണിമ ഇന്ദ്രജിത്തിന് പുറമേ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസ് കെ ബാവക്കുട്ടിയാണ്.

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകളാണ് ഇതിന് മുമ്പ് ഷാനവാസിന്റേതായി റിലീസ് ചെയ്ത സിനിമകള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രഘുനാഥ് പലേരിയാണ്. സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോന്‍ & വര്‍ക്കിയാണ്. സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് മനോജ് സി. എസ് ആണ്. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്.

വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, ഗണപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Related News

Related News

Leave a Comment