മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ‘നേര്’. കോര്‍ട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റാവുകയായിരുന്നു. ഒരിടവേളക്ക് ശേഷമായിരുന്നു മോഹന്‍ലാലിന്റെ ഒരു ചിത്രം ഇത്ര വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്നത്. ഡിസംബര്‍ 21 ന് റിലീസായ ചിത്രം 100 കോടി നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
തിയറ്ററുകളില്‍ നിറഞ്ഞോടിയ മോഹന്‍ലാല്‍ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം ഒടിടിയില്‍ കാണാന്‍ സാധിക്കും.
മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം കാണാനാവുക. വിജയമോഹന് എന്ന അഭിഭാഷകനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ജിത്തു ജോസഫും അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ചേര്‍ന്നാണ്.