കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിര്‍ത്തൂ.. മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുത്; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നവ്യ നായര്‍

Written by Web Desk2

Published on:

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിര്‍ത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും നവ്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കൂടാത തന്റെ പ്രതികരണത്തെ രാഷ്ട്രീയ നിറം കാണരുതെന്നും ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും താരം കുറിക്കുന്നു..

നവ്യയുടെ സമൂഹ മാദ്ധ്യമത്തിലെ പോസ്റ്റിന്റെ പൂര്‍ണരൂപം

RIP Sidharth .. എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ് , കൊല്ലരുതേ..

ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..

NB ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ

Related News

Related News

Leave a Comment