‘ നന്മ പൂക്കും മരം’ പ്രകാശനം ചെയ്തു

Written by Taniniram1

Published on:

തൃശൂർ: നാസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എം.എം.എ റസാഖ് രചിച്ച അഞ്ചാമത്തെ പുസ്തകം ” നന്മ പൂക്കും മരം” അന്താരാഷ്ട്ര പുസ്തകോത്സവo നടക്കുന്ന ടൗൺ ഹാളിൽ പ്രസിദ്ധ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ(K. Sachithanandan) കഥാകാരൻ അശോകൻ ചരുവിലിന് നൽകി പ്രകാശനം ചെയ്തു . അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ , എം.എം.എ.റസാഖ് ,തുളസിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ആസ്ട്രേലിയയിലെ മലയാളി അസോസിയേഷന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച നാല് ലഘു നാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ആദ്യ പുസ്തകമായ കാമ്പസ് ചുമരിലെ കലാപങ്ങൾ (ശ്രീകേരളവർമ്മയിലെ ചുമരെഴുത്തുകൾ)( Sree Keralavarma college )ഫെബ്രുവരി 10-ന് ആറാം പതിപ്പുപ്രകാശനം ചെയ്യും.

Leave a Comment