ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറല്ലെന്ന് മൃണാൾ താക്കൂർ

Written by Taniniram Desk

Published on:

സീതാരാമം (Seetharamam)എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ നായികയാണ് മൃണാൾ താക്കൂർ(Mrinal Thakkur). വളരെ സെലക്ടിവ് ആയി മാത്രം കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്നതിനാൽ മൃണാളിന് ആരാധകർ ഏറെയാണ്. ഹായ് നാന, ഫാമിലി സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും താരത്തിന് പ്രശംസ നേടിക്കൊടുത്തു.

അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ മൃണാൾ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. റൊമാന്റിക് രംഗങ്ങൾ അഭിനയിക്കാൻ താൻ ഒട്ടും കംഫർട്ട് അല്ല എന്നാണ് താരം പറഞ്ഞത്. അത് തന്റെ മാതാപിതാക്കൾക്കും താല്പര്യമില്ലെന്ന്‌ അവർ തുറന്നു പറഞ്ഞു. അതിനാൽ തന്നെ പല ചിത്രങ്ങളും തനിക്കു ഉപേക്ഷിക്കേണ്ടി വന്നതായും നടി വെളിപ്പെടുത്തി.

“ചുംബനരംഗം ഉണ്ടെന്ന് കരുതി ഒരു സിനിമ ഉപേക്ഷിക്കാനാകില്ല. സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒരു അഭിനേതാവ് ചെയ്യേണ്ടതുണ്ട്. നമുക്ക് അതു കംഫർട്ട് അല്ലെങ്കിൽ അതു പറയാം, അതിനെ കുറിച്ച് സംസാരിക്കാം, പക്ഷെ എനിക്ക് ആ കാരണം കൊണ്ട് സിനിമ തന്നെ നഷ്ടപ്പെട്ടു.” മൃണാൾ താക്കൂർ പറഞ്ഞു.

വിജയ് ദേവരകൊണ്ടയുടെ(Vijay Devarakonda) ‘ദ ഫാമിലി സ്റ്റാർ’ (The Family Star)എന്ന ചിത്രത്തിലാണ് അവസാനമായി മൃണാൾ അഭിനയിച്ചത്. നവജ്യോത് ഗുലാത്തി സംവിധാനം ചെയ്യുന്ന ‘പൂജ മേരി ജാൻ’ എന്ന ചിത്രത്തിലാണ് നിലവിൽ മൃണാൾ അഭിനയിക്കുന്നത്.

See also  നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപങ്ങളുമായി മകൾ. ഇനി തൊട്ട് നിനക്ക് അപ്പയില്ല മകളുടെ വിഡിയോയ്ക്ക് ബാലയുടെ പ്രതികരണം

Leave a Comment