Wednesday, April 2, 2025

‘നേരി’ൻ്റെ നേരിന്നറിയാം; ട്രെയ്‌ലർ വൈകീട്ട് 5ന്

Must read

- Advertisement -

ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നേര്’ന്റെ ട്രെയ്ലർ ഇന്ന് വൈകീട്ട് 5ന് പുറത്തിറങ്ങും. ഡിസംബർ 21നാണ് സിനിമ തിയേറ്ററിലെത്തുന്നത്.

ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നേര്’. പൂർണമായും കോടതി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലും പ്രിയാമണിയും അഭിഭാഷക വേഷത്തിലാണ് എത്തുന്നത്. സിദ്ധിഖ്, ജഗദീഷ്, ഗണേശ് കുമാർ, അനശ്വര രാജൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജിത്തു ജോസഫും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.

കോടതിയും വിചാരണയും വ്യവഹാരവും യഥാർത്ഥ രൂപത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നതും കാത്ത് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

See also  വെറും 2400 രൂപ! ഇതാണ് എനിക്കിട്ട വില, നന്ദിയുണ്ട്'; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article