കേക്ക് കട്ടിങ്ങിനിടെ തമാശയൊപ്പിച്ച് ലാലേട്ടൻ; പിറന്നാൾ ദിനത്തിൽ മറ്റൊന്ന് കൂടി

Written by Taniniram Desk

Published on:

മലയാളത്തിലെ പ്രിയ നടൻ മോഹൻലാലിൻറെ 64-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം .ലോകത്തിലെ പല കോണിൽ നിന്നും ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു . വളരെ ലളിതമായാണ് താരം തന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ചത്. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് . മോഹൻലാലിൻറെ ഭാര്യ സുചിത്രയെയും വീഡിയോയിൽ കാണാം

https://www.instagram.com/reel/C7QmqGoPfYC/?utm_source=ig_web_copy_link

കേക്ക് കട്ട് ചെയ്യുന്നതിനിടയിൽ പരസ്പരം കുസൃതികാട്ടുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാൻ കഴിഞ്ഞത്.

ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ അവതാരകനാണ് മോഹൻലാൽ ഇപ്പോൾ . പിറന്നാൾ ആഘോഷവുമായി ബന്ധപെട്ട് പ്രത്യേക എപ്പിസോഡും പരിപാടിയിൽ ഉണ്ടായിരുന്നു. വിജയ് യേശുദാസും പരിപാടിയിൽ സംഗീതവിരുന്നുമായി എത്തി. മറ്റൊരു പ്രതേകതയും ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ ഉണ്ടായിരുന്നു . മോഹൻലാലിന്റെ കൈയക്ഷരം ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് . സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നാണ് ഈ ഫോണ്ടിന്റെ പേര്.

Related News

Related News

Leave a Comment