എം ജി കലോത്സവം (MG Arts Festival) കോട്ടയത്ത് നടത്താൻ തീരുമാനം

Written by Taniniram1

Published on:

കോട്ടയം : എം ജി സർവകലാശാല(MG) കലോത്സവം കോട്ടയത്ത് നടത്താൻ തീരുമാനമായി. ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെയാണ് കലോത്സവം നടക്കുക. കോട്ടയത്ത് സംഘാടകസമിതിയും രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനംചെയ്‌തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ വി ആർ രാഹുൽ അധ്യക്ഷനായി. ഏഴുദിവസം നീളുന്ന കലോത്സവത്തിൽ ഒമ്പത് വേദികളിലായി 75 ഇനങ്ങളിൽ പതിനയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. തിരുനക്കര മൈതാനം, സിഎംഎസ് കോളേജ്, ബസേലിയസ് കോളേജ്, ബിസിഎം കോളേജ് എന്നിവയാണ് പ്രധാനവേദികൾ. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബിജു തോമസ്, ഡോ. ബിജു പുഷ്‌പൻ, ഡോ. കെ വി സുധാകരൻ, ഡിഎസ്എസ് ഡയറക്‌ടർ എബ്രഹാം കെ സാമുവൽ, കെ എം രാധാകൃഷ്‌ണൻ, അഡ്വ. വി ജയപ്രകാശ്, കെ ആർ അജയ്, ബി ആനന്ദകുട്ടൻ, ബി സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി അജിൻ തോമസ്, മെൽബിൻ ജോസഫ് എന്നിവരും യോഗത്തിൽ സംസാരിച്ചു.

Leave a Comment