ബിഗ് ബോസ് താരം ഷിയാസ് കരീം വിവാഹിതനായി; വീഡിയോ കാണാം

Written by Taniniram Desk

Published on:

സിനിമ – ടെലിവിഷൻ താരവും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. സീരിയൽ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ദീർഘകാല സുഹൃത്തായ ദർഫയാണ് വധു. ഇരുവരുടെയും വിവാഹം തീരുമാനിച്ചുവെന്നും, നവംബർ 25ന് വിവാഹം കഴിക്കുമെന്നും ഷിയാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫയെന്നും, അന്ന് ദർഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാൽ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും സുഹൃത്തുക്കളായി തീരുകയുമായിരുന്നെന്ന് ഷിയാസ് പറഞ്ഞിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബള്‍ഗേറിയയില്‍ നടന്ന ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്. വിവാഹശേഷം ഇരുവരും ഗൾഫിലേക്ക്പോകുമെന്ന് ഷിയാസ് പറഞ്ഞു.

See also  പേർഷ്യൻ രാജ്യത്തിലെ സുൽത്താൻ..; ഫുൾ രോമാഞ്ചിഫേക്കഷനുമായി സലാർ റിലീസ് ട്രെയിലർ

Related News

Related News

Leave a Comment