മഞ്ജുപിളളയും സുജിത് വാസുദേവും ഡിവോഴ്‌സായി

Written by Taniniram

Published on:

ചലച്ചിത്ര താരം മഞ്ജുപിളളയുമായി (Manju Pillai) വിവാഹബന്ധം കഴിഞ്ഞമാസം ഡിവോഴ്‌സായെന്ന് ഛായാഗ്രഹകന്‍ സുജിത് വാസുദേവ്. 2020 മുതല്‍ ഇരുവരും പിരിഞ്ഞുതാമസിക്കുകയാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ഞങ്ങളിപ്പോഴും അടുത്ത സുഹൃത്തുക്കളെന്നാണ് സുജിത് പറയുന്നത്. ഇവര്‍ക്ക് ദയ എന്ന മകളുമുണ്ട്. 2000ത്തിലാണ് വിവാഹിതരായത്.
ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സുജിത് വാസുദേവ്. ദൃശ്യം, 7ത് ഡേ, ലൂസിഫര്‍ തുടങ്ങിയ സിനിമകള്‍ക്കായി ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ ഛായഗ്രഹകനാണ്. നിരവധി ടിവി ഷോകളുടെയും മലയാള സിനിമകളുടെയും തിരക്കിലാണ് മഞ്ജുപിളളയും.

See also  സാൾട് ആൻഡ് പെപ്പർ ലുക്കിൽ ജ്യോതിർമയി(Jyothirmayi)

Related News

Related News

Leave a Comment