ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ഗോപാലകൃഷ്ണന്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ചിത്രങ്ങള്‍ ദിലീപ് പുറത്തു വിട്ടിരുന്നു. ദൈവത്തിന് നന്ദി എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നു’ എന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. പിന്നാലെ കാവ്യ മാധവനും മീനാക്ഷിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു.
എന്നാല്‍ ഏവരും കാത്തിരുന്നത് അമ്മയായ മഞ്ജുവാര്യരുടെ പ്രതികരണത്തിനായിരുന്നു. ഇരുവരും നേരില്‍ കണ്ടതായോ ഫോണില്‍ സംസാരിച്ചതായോ അറിയിച്ചിട്ടില്ല. എന്നാല്‍ മഞ്ജുവാര്യര്‍ മീനാക്ഷിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്തു തുടങ്ങി. മീനാക്ഷി തിരിച്ചും അമ്മയെ ഫോളോ ചെയ്യുന്നതായും കാണാം. ഡോക്ടറായ മീനാക്ഷിയ്ക്ക് അമ്മയുടെ സമ്മാനമാണിതെന്ന് ചില ആരാധകര്‍ കമന്റ് ചെയ്തു.