ഭയപ്പെടുത്താന്‍ മമ്മൂട്ടി; ‘ഭ്രമയുഗ’ത്തിന്റെ പുതിയ പോസ്റ്റര്‍ വൈറല്‍

Written by Taniniram Desk

Published on:

‘ഭ്രമയുഗ’ ത്തിന്റെ ഗംഭീര പോസ്റ്ററുമായി മമ്മൂട്ടി. ആദ്യ പോസ്റ്ററിലേതുപോലെ തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ് രണ്ടാം പോസ്റ്ററും. പുതുവര്‍ഷത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ‘ഭ്രമയുഗം’ പോസ്റ്റര്‍ റിലീസ് ആയത്.

പോസ്റ്ററില്‍ മമ്മൂട്ടിയുടെ വേറിട്ട ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹൊറര്‍ മൂഡിലുള്ള ചിത്രമായിരിക്കുമെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം വൈനോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇരുവരും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് ഭ്രമയുഗം. ഭൂതകാലം എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാഹുല്‍ സദാശിവന്‍.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയത്തായിരിക്കും ഭ്രമയുഗത്തിന്റെ റിലീസ്.

Related News

Related News

Leave a Comment