Friday, April 4, 2025

‘ഭ്രമയു​ഗ’ത്തിനെതിരെ കുഞ്ചമൺ കുടുംബം; പ്രദർശനം തടയാൻ ഹൈക്കോടതിയിൽ ഹർജി

Must read

- Advertisement -

രാഹുൽ സദാശിവൻ (Rahul Sadasivan) തിരക്കഥയും സംവിധാനവും നിർവ​ഹിച്ച മമ്മൂട്ടി (Mammootty) ചിത്രം ഭ്രമയു​ഗ (Bramayugam) ത്തിനെതിരെ കുഞ്ചമൺ കുടുംബം ഹൈക്കോടതിയിൽ. ചിത്രം തങ്ങളുടെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും, ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ചമൺ കുടുംബാം​ഗം പി.എം.ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രദർശനാനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന്റെയടക്കം വിശദീകരണം തേടി.

മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദമടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായി സിനിമയിലുണ്ട്. ഇത് തങ്ങളുടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹർജിക്കാരന്റെ വാദം.

See also  'ഞാനെപ്പോഴും ഹാങ്ങോവറിൽ ആയിരുന്നു'-ശ്രുതി ഹാസൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article