Thursday, April 10, 2025

കീർത്തി സുരേഷിന് മിന്നുകെട്ടോ ? 15 വർഷത്തെ സുഹൃത്ത് ബന്ധം വിവാഹത്തിലേക്ക്‌ ; വിവാഹം ഗോവയിൽ വച്ച് ??

Must read

- Advertisement -

Keerthi Suresh Wedding:നടി കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചില നടന്മാരുടെ പേരുകൾ അടക്കം കോടീശ്വരന്മാരായ ബിസിനെസ്സ് ടൈക്കൂണുകൾ വരെയുള്ള ആളുകളുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ വാർത്തകൾ വ്യാജമാണെന്നും മകളുടെ വിവാഹം ഉണ്ടായാൽ അറിയിക്കും എന്നും ചൂണ്ടിക്കാട്ടി മേനകയും സുരേഷ് കുമാറും രംഗത്തുവരുന്നതോടെ വാർത്തകൾ കെട്ടടങ്ങാറുണ്ട്. എന്നാൽ ഇപ്പോൾ വീണ്ടും കീർത്തിയുടെ വിവാഹവാർത്തയാണ് നാഷണൽ മീഡിയാസ് അടക്കം കേരളത്തിലെ ചില ഓൺലൈൻ ചാനലുകളിലും വാർത്തകൾ വരുന്നുണ്ട്.

അടുത്ത മാസം ഗോവയിൽ വച്ച് കീർത്തിയുടെ വിവാഹം അല്ലെങ്കിൽ വിവാഹനിശ്ചയ ചടങ്ങ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുൺ ധവാൻ്റെ ബേബി ജോണിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങവേയാണ് കീർത്തിയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നത്. പതിനഞ്ചു വർഷത്തെ ബന്ധമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്നും, ആൻ്റണി തട്ടിൽ ആണ് വരൻ എന്നും ഡിസംബർ രണ്ടാം വാരത്തിൽ വിവാഹിതരാകും എന്നുമുള്ള റിപ്പോർട്ടാണ് വരുന്നത് . ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണ് ആൻ്റണി.

കഴിഞ്ഞ 15 വർഷമായി ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. കീർത്തിയും ആൻ്റണിയും അടുത്ത മാസം ഗോവയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വീട്ടുകാരുടെ ആശീർവാദത്തോടെയാകും വിവാഹം. ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ വച്ചാകും ആർഭാട വിവാഹം എന്നും ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഗോവയിൽ വച്ച് നടക്കുന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ആകും പങ്കെടുക്കുക. അതിഥികളുടെ പട്ടിക ഇനിയും പുറത്തുവന്നിട്ടില്ല.

2023-ൽ, തൻ്റെ സുഹൃത്തിനെ കാമുകൻ എന്ന് സൂചിപ്പിച്ച വന്ന റിപ്പോർട്ടിന് എതിരെ കീർത്തി രംഗത്ത് വന്നിരുന്നു. “ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അപ്പോൾ കീർത്തി നൽകിയ പ്രതികരണം. പക്ഷെ അന്ന് കീർത്തിയുടെ പേരിനൊപ്പം ചേർന്ന് കേട്ട പേര് സുഹൃത്ത് ഫർഹാന്റെത് ആയിരുന്നു.

ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാറിൻ്റെയും നടി മേനകയുടെയും ഇളയ മകളാണ് കീർത്തി സുരേഷ്. 2000 കളുടെ തുടക്കത്തിൽ ബാലതാരമായാണ് കീർത്തി സിനിമാ ലോകത്ത് എത്തുന്നത് . ഗീതാഞ്ജലി എന്ന മലയാള സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് നായിക ആയി. ഇന്ന്, തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിൽ മുൻനിര നായികമാരിൽ ഒരാൾ ആണ് കീർത്തി. ഇതിഹാസ താരം സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയിലെ അഭിനയത്തിന്കീർത്തിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

See also  സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷിൻ്റെ ഫോട്ടോഷൂട്ട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article