Tuesday, March 25, 2025

‘ഹാപ്പി ബർത്ത് ഡേ മീനുട്ടി’; ആശംസകൾ നേർന്ന് കാവ്യ മാധവൻ

അഭിനയത്തിലേക്ക് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീനാക്ഷി. നൃത്ത വീഡിയോകളും കോമഡി റീൽസുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Must read

- Advertisement -

അച്ഛനും അമ്മയും മികച്ച അഭിനേതാക്കൾ ആണെങ്കിലും മകൾ വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുന്ന കക്ഷിയാണ്. പറഞ്ഞുവരുന്നത് ദിലീപിന്റെയും(DILEEP) മഞ്ജു വാര്യരുടെയും(MANJU WARRIAR) മകൾ മീനാക്ഷിയെ കുറിച്ചാണ്. പ്രിയപ്പെട്ടവർ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി(MEENAKSHI) ഇന്നൊരു ഡോക്ടറാണ്. ചെന്നൈയിൽ മെഡിസിൻ പഠനം പൂർത്തിയാക്കി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.

മീനാക്ഷിയുടെ 25-ാം ജന്മദിനമാണിന്ന്. മീനാക്ഷിയുടെ ജന്മദിനത്തിൽ കാവ്യ മാധവൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . തങ്ങളുടെ പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ എന്നാണ് കാവ്യ കുറിച്ചത്. 25-ാം ജന്മദിനാഘോഷ ചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്.

അഭിനയത്തിലേക്ക് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീനാക്ഷി. നൃത്ത വീഡിയോകളും കോമഡി റീൽസുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ ഏറെ താൽപ്പര്യമുണ്ട് മീനാക്ഷിയ്ക്കും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.

See also  വാർത്ത വന്നതോടെ മഞ്ജുവാര്യരെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് മകൾ മീനാക്ഷി ദിലീപ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article