Friday, April 4, 2025

കങ്കുവയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലം അറിയണ്ടേ

Must read

- Advertisement -

Kanguva budget:നടിപ്പിൻ നായകൻ സൂര്യ(Suriya)യുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവ(Kanguva) തിയേറ്ററുകളിലെത്തി കഴിഞ്ഞു . ബോബി ഡിയോൾ (Boby Deol)വില്ലനായി എത്തുന്ന ചിത്രത്തിൽ ദിഷ പഠാനിയും(Disha Patani) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏകദേശം ₹300–350 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് കങ്കുവ.

ശിവ (Siva)സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടരാജൻ സുബ്രഹ്മണ്യം, കെ എസ് രവികുമാർ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കങ്കുവയ്ക്കു വേണ്ടി താരങ്ങൾ കൈപ്പറ്റിയ പ്രതിഫല തുകയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

കങ്കുവയിൽ അഭിനയിക്കാൻ 39 കോടി രൂപയാണ് സൂര്യ പ്രതിഫലമായി കൈപ്പറ്റിയത്. ഇതിനു പുറമെ, ലാഭത്തിൻ്റെ ഒരു വിഹിതവും സൂര്യയ്ക്കും ലഭിക്കും. ഇത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തെ ആശ്രയിച്ചിരിക്കും.

കങ്കുവയിൽ സൂര്യയ്‌ക്കൊപ്പം ബോളിവുഡ് നടൻ ബോബി ഡിയോളും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വലിയ വേഷപ്പകർച്ചയിലാണ് ബോബി ഡിയോൾ കങ്കുവയിൽ എത്തുന്നത്. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, കങ്കുവയിൽ അഭിനയിക്കാൻ ബോബി ഈടാക്കിയത് 5 കോടിയാണ്. ബോബിയുടെ തമിഴ് അരങ്ങേറ്റചിത്രമാണിത്.

ചിത്രത്തിനായി ദിഷ പഠാനി ഈടാക്കിയത് 3 കോടി രൂപയാണ് .ദിഷയുടെയും തമിഴ് അരങ്ങേറ്റചിത്രമാണിത്.

300-350 കോടി ബജറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കങ്കുവ, സമീപകാല ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ പ്രോജക്റ്റുകളിൽ ഒന്നാണ്. ജ്ഞാനവേൽ രാജയുടെ നേതൃത്വത്തിലുള്ള സ്റ്റുഡിയോ ഗ്രീൻ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവരുടെ നേതൃത്വത്തിലുള്ള യുവി ക്രിയേഷൻസ് എന്നീ രണ്ട് പ്രധാന നിർമ്മാണ സ്ഥാപനങ്ങൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

See also  'മനസ്സമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്'; മഞ്ജുവാര്യരുടെ പുതിയ പോസ്റ്റ് …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article