ജമീന്ദാർ കുടുംബത്തിൽ ജനിച്ച പെൺകുട്ടി; കോടികളുടെ ആസ്തി; ആരാണ് താരിണി കലിംഗരായർ ??

Written by Taniniram Desk

Published on:

ഏറെനാളത്തെ പ്രണയത്തിനുശേഷം നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരും വിവാഹിതരായിരിക്കുകയാണ്. ഗുരുവായൂരിൽ വച്ച് രാവിലെ 7.15നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. രാഷ്ട്രീയ, സിനിമാ രംഗത്തുനിന്ന് നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബാംഗമാണ്. ജമീന്ദാർ കുടുംബമാണ് താരിണിയുടേത്. ചെന്നൈ ഭവൻസ് രാജാജി വിദ്യാശ്രമം സ്‌കൂളിലാണ് താരിണി പഠിച്ചത്. എംഒപി വൈഷ്‌ണവ് കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടി. പഠനത്തിടെ തന്നെ താരിണിക്ക് മോഡലിംഗിനോട് താത്‌പര്യം ഉണ്ടായിരുന്നു. 16ാം വയസിലാണ് ആദ്യമായി മോഡലിംഗ് ചെയ്യുന്നത്. ഇതിനൊപ്പം സിനിമാ നിർമാണവും പഠിച്ചു.ഒഴിവുസമയങ്ങളിൽ നീലഗിരിയിലുള്ള മുത്തച്ഛന്റെ വീട്ടിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടമെന്ന് താരിണി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായിരുന്നു താരിണിയുടെ മുത്തച്ഛൻ. ഇദ്ദേഹം രാജ്യസഭാംഗം ആണെന്നും വിവരമുണ്ട്. വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് താരിണിയുടെ അമ്മ മക്കളെ വളർത്തിയതെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.മോഡലിംഗിന് പുറമെ ഫോട്ടോഗ്രാഫിയിലും 24കാരിയായ താരിണിക്ക് പ്രിയമുണ്ട്. പരസ്യചിത്രങ്ങൾ, സ്‌പോൺസർഷിപ്പ്, മോഡലിംഗ് എന്നിവയിലൂടെ കോടികളാണ് താരിണിയുടെ ആസ്തി എന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ ആഡംബര വീടും ഓഡി കാറും താരിണിക്ക് സ്വന്തമായുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.താരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്​റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടിയിരുന്നു. 2021ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും താരിണിയും പങ്കെടുത്തിരുന്നു.

See also  സുന്ദരിയായ അഹാനയുടെ കാഞ്ചീപുരം സാരി വിശേഷങ്ങൾ…

Leave a Comment