Thursday, April 3, 2025

`കാതൽ ദി കോർ’ ആദ്യ ലിറിക്കൽ വീഡിയോ പുറത്തു

Must read

- Advertisement -

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ, ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന, മമ്മുട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ലെ ആദ്യ ലിറിക്കൽ വീഡിയോ ‘എന്നും എൻ കാവൽ’ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. മാത്യൂസ് പുളിക്കൻ കംബോസ് ചെയ്ത ഈ ​ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

നവംബർ 23 മുതൽ തിയറ്ററുകളിലെത്തുന്ന ‘കാതൽ ദി കോർ’ൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തുകൊണ്ട് മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ ട്രെയിലർ വരും ദിവസങ്ങളിലായി പുറത്തുവിടും. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും.

കാതൽ ദി കോർ’ലൂടെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്നത് ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് തിരക്കഥ ഒരുക്കിയ കാതലിന്റെ പ്രമേയം തന്നെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ നേരത്തെ പറഞ്ഞിരുന്നു.

See also  സിനിമാ മേഖലയിലെ ദുരനുഭവം തുറന്നുപറയാൻ ആരെയും പേടിയില്ല; തുറന്ന് പറഞ്ഞ് പ്രിയങ്ക
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article