Thursday, April 3, 2025

ദിയ കൃഷ്ണ അമ്മയാകാൻ ഒരുങ്ങുന്നോ ? സംശയവുമായി ആരാധകർ

Must read

- Advertisement -

നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളും സെലിബ്രിറ്റികളാണ് . എന്നാൽ ഈ വർഷം വിവാഹിതയായ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയ്ക്ക് ആരാധകർ ഏറെയാണ് . ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് ആഡംബരമായ രീതിയിലാണ് വിവാഹം നടന്നത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാ​ഹിതരായത്. അശ്വിൻ ജന്മം കൊണ്ട് തമിഴ് ബ്രാഹ്മിണനാണെങ്കിലും കുടുംബസമേതം സെറ്റിലായിരിക്കുന്നത് തിരുവനന്തപുരത്താണ്. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും ദിയയ്​ക്കുണ്ട്.

സംരംഭക കൂടിയായ ദിയ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. വിവാഹശേഷം കുടുംബസമേതം ബാലിയിലേക്ക് ഹണിമൂൺ പോയ വിശേഷങ്ങൾ വ്ലോ​ഗായി ദിയ പങ്കിട്ടപ്പോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്യാണത്തിനുശേഷം വീടിന് സമീപത്ത് തന്നെയുള്ള ഫ്ലാറ്റിലേക്ക് ദിയ ഭർത്താവിനൊപ്പം താമസം ആരംഭിച്ചു.

ദിയയ്ക്ക് ഭർത്താവ് മാത്രമല്ല സുഹൃത്ത് കൂടിയാണ് അശ്വിൻ. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സമയം അശ്വിനൊപ്പം ചിലവഴിക്കാനാണ് ദിയയ്ക്കും ഇഷ്ടം. സോഷ്യൽമീഡിയയിൽ സജീവമായ ദിയ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. അശ്വിൻ പകർത്തിയ സെൽഫിയാണ് ​ദിയ പങ്കിട്ടത്.

സെൽഫിക്ക് നിറചിരിയോടെ പോസ് ചെയ്യുന്ന ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന ദിയയാണ് പുതിയ ഫോട്ടോയിലുള്ളത്. ഇതുപോലെ നിന്റെ പുഞ്ചിരിയിലേക്ക് നോക്കി നിൽക്കുന്ന എന്നെ ഓരോ സെൽഫികൾക്കിടയിലും നീ പിടികൂടും എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കിട്ട് ദിയ കുറിച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതും ആരാധകരെല്ലാം ക്യൂട്ട് കപ്പിളിനോടുള്ള സ്നേഹം അറിയിച്ച് എത്തി.

കപ്പിൾ മെയ്ഡ് ഇൻ ഹെവൻ എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ ഫോട്ടോയ്ക്ക് ലൈക്കുമായി എത്തി. അതേസമയം ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോ കണ്ടതോടെ ആരാധകരിൽ ചിലർക്ക് ചില സംശയങ്ങളുമുണ്ടായി. ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്നുള്ള സംശയമാണ് ചില ആരാധകർ കമന്റിൽ പ്രകടിപ്പിച്ചത്. അതിന് കാരണം ദിയയുടെ വസ്ത്രം തന്നെയായിരുന്നു.

ഭർത്താവിനും മക്കൾക്കും ഒപ്പം കുടുംബമായി കഴിയാനുള്ള ആ​ഗ്രഹം കൊണ്ടാണ് ചേച്ചി അഹാനയ്ക്ക് മുമ്പ് തന്നെ ദിയ കൃഷ്ണ വിവാഹിതയായത്. നല്ലൊരു പങ്കാളിയെ കൂടി കിട്ടിയതോടെ വിവാഹം പെട്ടന്ന് നടത്താമെന്ന് ദിയ കുടുംബത്തിന്റെ സമ്മതത്തോടെ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളോട് ദിയയ്ക്കുള്ള സ്നേഹം താരപുത്രിയുടെ കസിന്റെ മകൻ ലിയാൻ വന്നപ്പോൾ പ്രേക്ഷകർ കണ്ടതാണ്. ലിയാനും ഏറ്റവും അടുപ്പം ദിയയോടും അശ്വിനോടുമായിരുന്നു.

See also  ബാലിയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ദിയയും അശ്വിനും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article