ലോകേഷ് കനക രാജു൦(Lokesh Kanakaraj) ശ്രുതി ഹാസനും(Shruti Hassan) അഭിനയിച്ചു തകർത്ത പ്രണയ ഗാനം “ഇനിമേൽ” (Inimel)സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ശ്രുതിഹാസൻ ഈണമൊരുക്കി പാടിയ ഗാനത്തിന്റെ വരികൾ എഴുതിയത് കമൽ ഹാസനാണ്(Kamal Hassan). പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ “ഇനിമേൽ” പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ട്രെൻഡിങ്ങിൽ മുൻനിരയിലുള്ള ഈ ഗാനത്തിന് അരക്കോടിയോളം പ്രേക്ഷകരെയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷനൽ (Raj Kamal International)ആണ് ‘ഇനിമേൽ’ നിർമിച്ചിരിക്കുന്നത്.