Friday, April 4, 2025

IFFK : ആദ്യ മിഡ്​നൈറ്റ് സ്ക്രീനിങ് ഇന്ന്.

Must read

- Advertisement -

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ മിഡ്​നൈറ്റ് സ്ക്രീനിങ് ഇന്ന് നടക്കും. വില്യം ഫ്രീഡ്കിന്റെ ഹൊറർ ചിത്രം ‘എക്സോർസിസ്റ്റ്’ ആണ് നിശാഗന്ധിയിൽ രാത്രി 12ന് പ്രദർശിപ്പിക്കുക. ഇതുൾപ്പെടെ 67 ചിത്രങ്ങൾ മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും.

വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്, സങ്കീർണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടം ഉൾപ്പടെ 67 ചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുക. മിഡ്നൈറ്റ് സ്ക്രീനിം​ഗ് വിഭാ​ഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്സോർസിസ്റ്റ്. മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പെൺകുട്ടി നേരിടേണ്ടിവന്ന അപ്രതീക്ഷിത സംഭവങ്ങളുടെ അനാവരണമാണ് ചിത്രം.

അഡുര ഓണാഷൈലിന്റെ ഗേൾ ,പലസ്തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്റോ ,ദി ഇല്ല്യൂമിനേഷൻ, അർജന്റീനിയൻ ചിത്രം ദി ഡെലിക്വൊൻസ്, മോൾഡോവാൻ ചിത്രം തണ്ടേഴ്സ് , ദി റാപ്ച്ചർ, ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനമാണ് തിങ്കളാഴ്ച നടക്കുക .

See also  വധുവിനെപോലെ രാജകുമാരിയായി അണിഞ്ഞൊരുങ്ങി അനുശ്രീ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article