വ്യത്യസ്തമായ ശബ്ദം കൊണ്ട് വേറിട്ട് നിൽക്കുന്ന ഗായികയാണ് മിന്മിനി. പ്രസ്തരായ പല സംവിധായകർക്ക് വേണ്ടിയും ഗായിക ഗാനങ്ങൾ പാടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ ഇളയരാജയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്ക് വയ്ക്കുകയാണ് മിൻമിനി. അദ്ദേഹം എത്ര വലിയ ആളായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് ഗായിക പറയുന്നു. ആശ ഭോസ്ലെ അദ്ദേഹത്തിന് വേണ്ടി പാട്ട് പാടാന്‍ എത്തിയതു കണ്ടപ്പോഴാണ് രാജ സാറിന്റെ വലിപ്പം മനസിലായത്. തനിക്ക് മിന്‍മിനി എന്ന് പേരിട്ടതും അദ്ദേഹമാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
‘എന്റെ ഔദ്യോഗികമായ പേര് ഇപ്പോഴും പിജെ റോസിലി എന്നാണ്. എന്റെ അച്ഛന്‍ എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത് മിനി എന്നായിരുന്നു. അങ്ങനെ സ്‌റ്റേജ് ഷോകളില്‍ ഞാന്‍ മിനി എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇളയരാജ സാറിനൊപ്പം ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പേര് മാറ്റാന്‍ അദ്ദേഹം പറയുന്നത്. തമിഴ്‌നാട്ടില്‍ മിനി എന്ന പേരില്ലെന്നും പേര് മാറ്റണം എന്നും പറഞ്ഞു. ചോദിക്കുന്നവരോട് മിന്‍മിനി എന്ന് പറഞ്ഞാല്‍ മതിയെന്ന് എന്നോട് പറഞ്ഞു.’
ഇളയരാജയെ ആദ്യമായി കാണുന്ന സമയത്ത് അദ്ദേഹം എത്രവലിയ ആളാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനാല്‍ എനിക്ക് ഒരു പേടിയും ഉണ്ടായിരുന്നില്ല. എന്നോട് കീര്‍ത്തനം പാടാനാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഏതെങ്കിലും പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. വലംപിരി ശംഖില്‍ എന്ന ഗാനമാണ് പാടിയത്. അദ്ദേഹം അത് മുഴുവന്‍ കേട്ടിരുന്നു. എത്ര തവണ കേട്ടാണ് പാട്ട് പഠിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അയല്‍ വീട്ടില്‍ വച്ചിരുന്ന പാട്ട് കേട്ടാണ് ഞാന്‍ ഇത് പഠിച്ചത്. എന്നാല്‍ അതേക്കുറിച്ച് ഞാന്‍ പറഞ്ഞില്ല. കണ്ട് മൂന്ന് തവണ കേട്ട് പഠിച്ചു എന്നാണ് പറഞ്ഞത്.’
‘വീണ്ടും ഒരു പാട്ടു പാടാന്‍ പറഞ്ഞപ്പോള്‍ ഷണ്‍മുഖ പ്രിയ രാഗമോ പാടി. അത് കഴിഞ്ഞപ്പോള്‍ എന്നോട് കേരളത്തിലേക്ക് തിരിച്ചുപോകേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് സങ്കടമായി. എനിക്ക് കേരളത്തില്‍ ഒരുപാട് പരിപാടികള്‍ ഉണ്ടായിരുന്നതാണ്. പക്ഷേ അച്ഛന്‍ അത് സമ്മതിച്ചു. എനിക്കറിയില്ലെങ്കിലും രാജ സാര്‍ ആരാണെന്ന് അച്ഛനറിയാമായിരുന്നു. പിന്നീട് രാജ സാറിന് വേണ്ടി ആശ ഭോസ്ലെ പാട് പാടുന്നത് ഞാന്‍ കണ്ടു. ഞാന്‍ ഏറെ ആരാധിച്ചിരുന്ന ഗായികയാണ് ആശാ ഭോസ്ലെ. അപ്പോഴാണ് രാജ സാറിന്റെ വലിപ്പം എനിക്ക് മനസിലായത്.’- മിന്‍മിനി കൂട്ടിച്ചേര്‍ത്തു.