ദാവൂദ് ഇബ്രാഹിം ജനിച്ച വീട് ഇന്ന് ലേലം ചെയ്യും

Written by Taniniram Desk

Published on:

അന്താരാഷ്‌ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാല വസതി ഇന്ന് ലേലം ചെയ്യും. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 2:00നും 3:30നും ഇടയിൽ ലേലം നടക്കുമെന്നാണ് സഫേമയുടെ പ്രസ്‌താവനയിൽ പറയുന്നത്.

നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്‍റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. മഹാരാഷ്‌ട്രയിലുള്ള ദാവൂദിന്റെ നാല് പൂർവികസ്വത്തുക്കളുടെ ലേലമാണ് നടക്കുന്നത്.

ഇതിൽ ഏറ്റവും ചെറിയ പ്ലോട്ടിന്‍റെ കരുതൽ വില 15,440 രൂപയുമാണ്. ദാവൂദിന്‍റെ അമ്മ ആമിനബിയുടെ പേരിൽ രത്‌നഗിരി ജില്ലയിലെ ഖേഡിലുള്ള മുംബാകെയിലുള്ള കൃഷിഭൂമിയാണ് ഇവ.

കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സഫേമ) അതോറിറ്റി പിടിച്ചെടുത്ത ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് ഇവ. സഫേമ തന്നെയാണ് ലേലവും സംഘടിപ്പിച്ചിരിക്കുന്നത്.

See also  വാസ്തുദോഷമുള്ള വീട് എങ്ങനെ തിരിച്ചറിയാം?

Related News

Related News

Leave a Comment