സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിനിടെ ബേസിലിന് പറ്റിയ അബദ്ധം ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു. സമ്മാന ദാന ചടങ്ങിനിടെ ഫോഴ്സ് കൊച്ചിയുടെ താരങ്ങൾക്ക് മെഡലുകൾ നൽകുന്ന സമയത്ത് ഒരു കളിക്കാരന് ബേസിൽ കൈ കൊടുക്കാൻ നീട്ടിയപ്പോൾ അത് കാണാതെ പൃഥിരാജിന് കൈ കൊടുത്ത് താരം മടങ്ങി. ഈ വീഡിയോ വൈറലായിരുന്നു.
എന്നാൽ ഇപ്പോഴിതാ അതേ അബദ്ധം സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരിക്കുന്നു. ‘ഇഡി’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു രസകരമായ സംഭവം.
സുരാജ് കൈ കൊടുക്കാൻ നീട്ടിയെങ്കിലും അത് ഗ്രേസ് ആൻ്റണിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ കൈയ്യിൽ തട്ടിയതു അറിഞ്ഞ് ഗ്രേസ് തിരച്ചു ചെന്ന് സുരാജിനോട് സംസാരിക്കുന്നതാണ് വീഡിയോ. സുരാജിൻ്റെ അടുത്ത് ടൊവിനോയും ഉണ്ടായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ രസകരമായ കമൻ്റുകളായി നടിയും നടന്മാരും രംഗത്ത് വന്നു.
”ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ” എന്ന് ഗ്രേസ് ആൻ്റണിയാണ് ആദ്യം കമൻ്റ് ചെയ്തിരിക്കുന്നത്.
”ഞാൻ മാത്രമല്ല ടൊവിയുമുണ്ട്..” എന്ന് സുരാജ് മറുപടി നൽകി.
”ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!” എന്നാണ് ടൊവിനോ കമൻ്റിൽ കുറിച്ചത്.
ബേസിൽ തുടങ്ങി വച്ച കൈകൊടുക്കൽ സുരാജിന് വരെ പണിയായെന്ന് ആരാധകർ. ഇനി ബേസിലിന്റെ മറുപടിയാണ് അറിയേണ്ടതെന്നും അനുഭവിച്ചവനേ അതിന്റെ വേദന അറിയൂ എന്നൊക്കെയുള്ള കമന്റുകളാണ് പ്രേക്ഷകർ നൽകുന്നത്.