Wednesday, May 21, 2025

സൗബിനും നമിതയും ഒന്നിക്കുന്നു..കാണാം ഫസ്റ്റ് ലുക്ക് പോസ്റ്റർ

Must read

- Advertisement -

ബോബൻ സാമുവൽ(Boban Samuel) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’(Machante Malakha). സൗബിൻ ഷാഹിർ (Soubin Shahir), നമിതാ പ്രമോദ് (Namitha Pramod) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ ടൊവിനോ തോമസിന്റെ (Tovino Thomas)ഒഫീഷ്യൽ പേജിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്.

സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും ആണ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ എന്നിവർ മറ്റ് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.യു, വിനീത് തട്ടിൽ, അൽഫി പഞ്ഞിക്കാരൻ, സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

See also  " ഹാപ്പി ബർത്ത്ഡേ മൈ ലവ് "; സൗബിന്റെ പോസ്റ്റ് വൈറൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article