ബോളിവുഡ് കയ്യടക്കാൻ ഫഹദ് ഫാസിൽ

Written by Taniniram Desk

Published on:

ഫഹദ് ഫാസിൽ ബോളിവുഡിലേക്കെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇംതിയാസ് അലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഫഹദ് ആണ് പ്രധാന കഥാപാത്രം അവതരിപ്പിക്കുക. ചിത്രത്തിൽ ത്രിപ്തി ദിമ്രിയാകും നായിക കഥാപാത്രമായി എത്തുക. റിപ്പോർട്ടുകൾ പ്രകാരം 2025 ആദ്യപകുതിയിൽ തന്നെ ചിത്രീകരണം ആരംഭിക്കും.

അതേസമയം, ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിൻഡോ സീറ്റ് ഫിലിംസിന്റെ ബാനറിൽ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിർമ്മിക്കുക. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഇംതിയാസുമായുള്ള ഫഹദിന്റെ ആദ്യ സഹകരണവും ബോളിവുഡ് അരങ്ങേറ്റവുമാകും ചിത്രം. ഫഹദിന്റെ ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾക്ക് കാത്തിരിക്കുകയാണ് ആരാധകർ

പുഷ്പ: ദ റൈസിന്റെ വമ്പൻ വിജയത്തിന് ശേഷം, ഫഹദ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എസ്പി ബൻവാർ സിങ് ഷെഖാവത്ത് എന്ന വില്ലന്റെ രണ്ടാം വരവിനായാണ്. എന്നാൽ രണ്ടാം ഭാഗത്തിൽ ഫഹദ് ഉണ്ടാകില്ലെന്ന വാർത്തകൾ പുറത്തുവന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. പക്ഷേ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും രണ്ടാം ഭാഗത്തിലും ബൻവാർ സിങ് ഷെഖാവത്തായി ഫഹദ് തന്നെ എത്തുമെന്നും നിർമാതാവ് നവീൻ യോർനോനി നേരത്തെ വ്യക്തമാക്കിയിരുന്നു.

See also  സുരേഷ് ഗോപിയും ഫഹദ്ഫാസിലും ഉള്‍പ്പെട്ട പോണ്ടിച്ചേരി വാഹന നികുതി വെട്ടിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കില്ല; കേസ് ഒഴിവാക്കും

Leave a Comment