തമിഴ് നടൻ അരുൾ നിധി നായകനായി എത്തിയ സിനിമയായിരുന്നു ഡിമോണ്ടെ കോളനി. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത് സിനിമ 2015 ലെ സൂപ്പർ ഹിറ്റ് മൂവികളിൽ ഒന്നായിരുന്നു.. സ്ഥിരം ഹൊറർ ശൈലിയിലുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായ മൂവിയായിരുന്നു ഇത്.. പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഡിമോണ്ടെ കോളനിക്ക് രണ്ടാം ഭാഗം ഇറക്കുമെന്ന് സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു..
അത് ഇപ്പോൾ എട്ട് വർഷത്തിനിപ്പിറം യാഥാർത്ഥ്യമാകുകയാണ്. ഡിമോണ്ടെ കോളനി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയരുന്നു.. ആദ്യ ഭാഗങ്ങളിൽ നിന്ന് അപേക്ഷിച്ച് കൂടുതലായി പ്രേക്ഷരകരെ ഞെട്ടിക്കുന്ന സംഭവങ്ങൾ രണ്ടാം ഭാഗത്തും ഉണ്ടാകുമെന്ന് തന്നെയാണ് ട്രെയിലറിൽ സംവിധായകൻ സൂചിപ്പിച്ചിരുന്നത്..
അരുൾ നിധി തന്നെ രണ്ടാം ഭാഗത്തിലും നായകൻ. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. സാം സി എസ് സംഗീത നിർവ്വഹിക്കുന്ന ചിത്രത്തിൽ ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. സിനിമാ ആസ്വാധകരെ ത്രില്ലടിപ്പിക്കാൻ ചിത്രം അടുത്ത വർഷം തീയറ്ററുകളിലെത്തും.