Friday, April 4, 2025

ഇതിനെയൊക്കെ എന്തിനാണ് പ്രണവിന്റെ നായികയാക്കിയത്; നടി ദർശനയ്ക്ക് പരിഹാസം.

Must read

- Advertisement -

ചുരുങ്ങിയ നാളുകൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് ദർശന രാജേന്ദ്രൻ. അയൽപക്കത്തുള്ള കുട്ടി എന്ന ഫീലാണ് ദർശനയെ കാണുമ്പോൾ ഏവർക്കും ലഭിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ യിലെ പ്രകടനം ഏറെ നിരൂപകപ്രശംസയാണ് പിടിച്ചു പറ്റിയത്. താരത്തിന്റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു ‘ഹൃദയം’. ഇതിലെ ദർശനയുടെ ലുക്ക് വൻ ഹിറ്റായിരുന്നു.ഇപ്പോൾ ഹൃദയത്തിൽ പ്രണവ് മോഹൻലാലിന്റെ നായികയായി എത്തിയപ്പോൾ താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച് പറയുകയാണ് ദർശന.

തന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായെന്നും പക്ഷേ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും തന്നെ പോലെയുള്ള ആളപുകളും സ്നേഹിക്കപ്പെടും എന്നും സ്ലോമോഷനിൽ നടന്ന് മുടി പറത്താമെന്നും മനസ്സിലാക്കി കൊടുക്കാൻ സാധിച്ചുവെന്നും ദർശന പറയുന്നു.

ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമന്റുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളിൽ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായി. പക്ഷേ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകൾക്കും സ്നേഹിക്കപ്പെടുമെന്നും സ്ലോമോഷനിൽ നടന്ന് മുടി പറത്താമെന്നും മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു ദർശന പറയുന്നു.

പക്ഷേ തനിക്ക് പൂരത്തെറിയായിരുന്നുവെന്നും ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹൻലാലിന്റെ നായികയാക്കിയത് എന്നുമായിരുന്നു അവരൊക്കെ ചോദിച്ചതെന്നും ദർശന പറയുന്നു. രാജേഷ് മാധവനും റോഷൻ മാത്യുവുമെല്ലാം തനിക്ക് ഇത്തരം കമന്റുകൾ അയച്ച് തരുമായിരുന്നുവെന്നും താൻ മെന്റലി ഓക്കെ ആയിരിക്കുന്ന സമയത്ത് മാത്രമാണ് ഇത്തരം കമന്റുകൾ നോക്കിയിരുന്നതെന്നും ദർശനം പറയുന്നു. അത് കൊണ്ട് തന്നെ അതാെന്നും തന്നെ ബാധിക്കാറില്ല എന്നുമാണ് ദർശന പറയുന്നത്.

കാണാൻ ഒരു ലുക്ക് ഇല്ലെങ്കിലും ദർശനയുടെ ഒരു കോൺഫിഡൻസ് നോക്കണെ എന്നൊക്കെയാണ് ചില കമന്റുകൾ ഉണ്ടാകുക എന്നാണ് ദർശന ഒരഭിമുഖത്തിൽ പറഞ്ഞത്.

തിയറ്ററിൽ വൻ വിജയമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസനാണ് ഹൃദയം സംവിധാനം ചെയ്തത്. പ്രണവ് മോ​ഹൻലാൽ നായകനായ ചിത്രത്തിൽ ദർശനയും കല്യാണി പ്രിയ​ദർശനും ആണ് പ്രധാന വേഷത്തിൽ എത്തിയത്. റോഷൻ മാത്യൂസിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ പാരഡൈസ് ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം. ജൂൺ 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

See also  അച്ഛൻ സംവിധാനം ചെയ്ത് സിനിമ കാണാൻ പ്രണവും വിസ്മയയും ചെന്നൈയിലെ തിയേറ്ററിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article