Friday, April 4, 2025

‘ജനുവരി 25 ആകാന്‍ കാത്തിരിക്കുന്നു’; 4 ഭാഷകളില്‍ വാലിബന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഡാനിഷ് സെയ്ത്

Must read

- Advertisement -

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രം അനൗണ്‍സ്‌മെന്റ് ചെയ്ത നാള്‍ മുതല്‍ ഓരോ അപ്‌ഡേറ്റും ആകാംഷയോടെയും ആവേശത്തോടെയുമാണ് ആരാധകര്‍ ഏറ്റെടുത്തത്. ഒടുവില്‍ സിനിമ ജനുവരി 25 ന് റിലീസ് ചെയ്യുകയാണ്.

ഇപ്പോള്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്ക് വെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കന്നഡ ഹാസ്യതാരവും അവതാരകനുമായ ഡാനിഷ് സെയ്ത്. താരം എക്‌സില്‍ കുറിച്ചത് ഇങ്ങനെ..

‘നാല് ഭാഷകളിലുള്ള മലൈക്കോട്ടൈ വാലിബന്റെ ഡബ്ബിങ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ജനുവരി 25 ആകാന്‍ കാത്തിരിക്കുകയാണ്. കഴിവുറ്റതും സര്‍ഗാത്മകവുമായ മനുഷ്യരുടെ ഈ കുടുംബത്തോടൊപ്പം നടത്താന്‍ കഴിഞ്ഞത് എന്തൊരു യാത്രയാണ്.” – ഡാനിഷ് സെയ്ത് എക്‌സില്‍ കുറിച്ചു.

https://twitter.com/DanishSait/status/1742927609430938066

മലൈക്കോട്ടൈ വാലിബനില്‍ ഡാനിഷ് സെയ്ത് അവതരിപ്പിക്കുന്ന കഥാപാത്രം ഉള്‍പ്പെട്ട ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്.

പിഎസ് റഫീക്ക് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഇന്ത്യയില്‍ വിവിധ ഭാഷകളിലെ പ്രശ്‌സതരായ താരങ്ങളും വാലിബനില്‍ അണിനിരക്കുന്നുണ്ട്.

See also  ദുരന്തഭൂമിയിൽ ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ ; എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷ, രക്ഷാപ്രവർത്തകർക്ക് ആവേശം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article