കൊച്ചി : മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ദേവനന്ദയ്ക്കെതിരെ സൈബര്‍ ആക്രമണമെന്ന് പരാതി. കൊച്ചി സൈബര്‍ പോലീസ് സ്റ്റേഷനില്‍ ദേവനന്ദയുടെ പിതാവ് ജിബിന്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പുതിയ ചിത്രമായ ‘ഗു’ വിന്റെ പ്രമോഷന്റെ ഭാഗമായി ദേവനന്ദ ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖം വൈറലായിരുന്നു. എന്നാല്‍ ചിലര്‍ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു.
പക്വതയോടെ സംസാരിക്കുന്ന സ്മാര്‍ട്ടായ കുട്ടിയാണ് ദേവനന്ദ. ഇത് വീഡിയോയാക്കിയും ട്രോളാക്കുകയും ചെയ്തത് 10 വയസ് മാത്രം പ്രായമുളള കുഞ്ഞു ദേവനന്ദയെ വേദനപ്പിച്ചൂവെന്നാണ് അച്ഛന് പറയുന്നത്. തൊട്ടപ്പന് എന്ന സിനിമയിലൂടെയാണ് ദേവനന്ദ അഭിനയരംഗത്തെത്തുന്നത്.മൈ സാന്റ, 2018, നെയ്മര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഉണ്ണിമുകുന്ദനുമൊത്തുളള മാളികപ്പുറമാണ് ഏറെ ശ്രദ്ധേയമായത്.