Thursday, May 29, 2025

അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു

Must read

- Advertisement -

അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് (Richard Lewis) അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് എഞ്ചല്‍സിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. റിച്ചാര്‍ഡ് ലൂയിസിന്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാമാണ് വിവരം അറിയിച്ചത്.

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും കര്‍ബ് യുവര്‍ എന്‍ത്യൂസിയസത്തിന്റെ ഹാസ്യ നടനുമായിരുന്നു അദ്ദേഹം. തനിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും അതിനാല്‍ സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ നിന്ന് വിരമിക്കുന്നുവെന്നും അദ്ധേഹം കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു.

1998 ല്‍ The Wrong Guys എന്ന ചിത്രത്തില്‍ തുടങ്ങി 2018 ല്‍ The Great Buster : A Celebration എന്ന ചിത്രം വരെ അനവധി ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2004 -ല്‍ പുറത്തിറങ്ങിയ കോമഡി സെന്‍ട്രലിന്റെ എക്കാലത്തെയും മികച്ച 100 സ്റ്റാന്‍ഡപ്പുകളുടെ പട്ടികയില്‍ ലൂയിസ് 45-ാം സ്ഥാനത്തെത്തിയിരുന്നു.

See also  തരംഗമായി എമ്പുരാന്‍ ട്രെയിലര്‍….ആരാധകര്‍ക്ക് ആവേശമായി അര്‍ധരാത്രി അപ്രതീക്ഷിതമായി എമ്പുരാന്‍ ട്രെയിലര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article