ബിഗ് ബോസ് മലയാള൦ അഞ്ചാം സീസണിലെ കരുത്തുറ്റ മത്സരാർത്ഥി ആയിരുന്നു ഐശ്വര്യ സുരേഷ് എന്ന ലെച്ചു. നടി , നർത്തകി ,മോഡൽ , എന്നീ നിലകളിലെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ലെച്ചുവിന്റെത് . ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്.
ബിഗ് ബോസിലൂടെയാണ് പ്രേക്ഷകർ ലെച്ചുവിനെ കൂടുതൽ അറിഞ്ഞത് . എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ഷോ പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ലെച്ചുവിന് സാധിച്ചിരുന്നു.
ഇപ്പോഴിതാ, പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ന്യൂസ് സമ്മാനിക്കുകയാണ് ലെച്ചു. ഒരു വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്തയാണ് ലെച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പങ്കാളിയ്ക്ക് ഒപ്പമുള്ള ചിത്രവും ലെച്ചു പങ്കിട്ടിട്ടുണ്ട്. എന്നാൽ ലക്ഷ്മിയുടെ ജീവിതപങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു ഏറെ നാളുകളായി മുംബൈയിലായിരുന്നു താമസം. എന്നാൽ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു.