കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ബേസിൽ ജോസഫിൻ്റെ പുതിയ ചിത്രമാണ് ‘ഫാലിമി’ . ചിത്രത്തിൻ്റെ ട്രെയിലറിന് വൻ വരവേൽപാണ് ലഭിച്ചത്. കുടുംബത്തിൻ്റെ പ്രശ്നങ്ങൾ ഒറ്റക്ക് തലയിൽ ചുമക്കുന്ന ചെറുപ്പക്കാരനായാണ് ബേസിൽ ഈ സിനിമയിൽ എത്തുന്നത്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാത്ത അച്ഛൻ, പ്രാരാബ്ധം പറയുന്ന അമ്മ, പഴയ കാലഘട്ടം ഓർമ്മിപ്പിക്കുന്ന മുത്തച്ഛൻ, അനിയൻ എന്നിവർക്കൊപ്പം ബേസിലിൻ്റെ കഥാപാത്രം നടത്തുന്ന കാശി യാത്രയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. യാത്രാമധ്യേ ഇവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും നർമ്മത്തിൽ ചാലിച്ചാണ് ട്രെയിലറിൽ കാണിക്കുന്നത്.
ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ലക്ഷ്യംവച്ച് നിർമ്മിച്ച ഒരു ഫീൽ ഗുഡ് ചിത്രമാണ് ഫാലിമി. സംവിധായകനായ നിതീഷ് സഹദേവൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്, ബേസിലിനോടൊപ്പം ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രതീപ് തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ബേസിലിൻ്റെ ‘ഫാലിമി’ ഈ മാസം 17ന് പ്രേക്ഷകരിലേക്ക് .

- Advertisement -
- Advertisement -