Friday, April 4, 2025

വരുന്നു ബഡേ മിയാന്‍ ഛോട്ടേ മിയാന്‍; അക്ഷയ്കുമാറിന് വില്ലനായി പൃഥ്വിരാജ്

Must read

- Advertisement -

അക്ഷയ് കുമാറും (Akshay Kumar) ടൈഗര്‍ ഷ്രോഫും (Tiger Shroff) കേന്ദ്ര കഥാപാത്രമായി വരുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ (Bade Miyan Chote Miyan). മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജ് (Prithviraj Sukumaran) വില്ലനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ (Bade Miyan Chote Miyan Official Teaser) കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

പൃഥ്വിയുടെ മലയാളം ഡയലോഗിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ മലയാളിയായ വില്ലന്‍ കഥാപാത്രത്തെയായിരിക്കും പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് സൂചന. എന്നാല്‍ പൃഥ്വിയുടെ മുഖം ടീസറില്‍ വ്യക്തമായി കാണിക്കുന്നില്ല.

അലി അബ്ബാസ് സഫര്‍ (Ali Abbas Zafar) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മിശാല്‍ മിശ്രയാണ്. ഈദ് റിലീസായിയാണ് ചിത്രം തീയററ്ററുകളിലെത്തുക.

See also  അമ്മ സംഘടനയെ 'എഎംഎംഎ' എന്ന് വിളിക്കുന്നതിനെതിരെ സുരേഷ് ​ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article