Saturday, April 5, 2025

അഴീക്കോട് ഭൗതികാധികാരത്തിന് മുകളിൽ ധാർമികാധികാരം പ്രയോഗിച്ച എഴുത്തുകാരൻ – പി.എൻ. ഗോപീകൃഷ്ണൻ (P N Gopikrishnan)

Must read

- Advertisement -

പൊതുബോധത്തെ മാറ്റിമറിച്ച എഴുത്തുകാരനായിരുന്നു സുകുമാർ അഴീക്കോട് (Sukumar Azhikode)

തൃശ്ശൂർ: സമൂഹത്തിൽ മാറ്റമുണ്ടാകണമെങ്കിൽ അധികാരം കൈയിലുണ്ടാകണമെന്ന സാമാന്യ ജനതയുടെ
പൊതുബോധത്തെ മാറ്റിമറിച്ച എഴുത്തുകാരനായിരുന്നു സുകുമാർ അഴീക്കോട് എന്നും ഭൗതികാധികാരത്തിന് മുകളിൽ ധാർമികാധികാരം പ്രയോഗിച്ച അദ്ദേഹം ജനാധിപത്യം ജീവനുള്ളതാകണമെങ്കിൽ അതിനകത്ത് വിമർശനം എന്നുള്ളത് പരമപ്രധാനമാണെന്ന് അധികാരികളെ നിരന്തരം ഓർമിപ്പിച്ചു എന്നും കവി പി. എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. അയനം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ കോ- ഓപ്പറേറ്റീവ് കോളേജിലെ അക്ഷരം സാഹിത്യവേദിയുമായി സഹകരിച്ച് നടത്തിയ ഡോ. സുകുമാർ അഴീക്കോട് അനുസ്മരണ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ട അധികാരം ഉപയോഗിച്ച് ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഭാരതീയതയെക്കുറിച്ച് ഏഴുനാൾ അഴീക്കോട് നടത്തിയ പ്രഭാഷണമാണ് അദ്ദേഹത്തിന്റെ ജീവിത സന്ദേശം. ഭാരതത്തിന്റെ ഭൂതകാലത്തെ ആർക്കും വിട്ടുകൊടുക്കരുത്, പ്രത്യേകിച്ചും ഫാസിസ്റ്റുകൾക്ക് തിന്നാനുള്ള ഭക്ഷണമാക്കി പാരമ്പര്യത്തെ മാറ്റുന്നത് തടയണമെന്നും അഴീക്കോട് ഓർമിപ്പിച്ചു. സത്യാനന്തര രാഷ്ട്രീയമെന്നത് നമ്മുടെ ഇടയിലും ആഴത്തിൽ തലച്ചോറിലേക്കും ശരീരത്തിലേക്കും വിഷമായി പ്രവേശിച്ച കാലത്ത് അതിനെതിരെ സമൂഹത്തെ ജാഗരൂകമായിരിക്കാൻ പ്രേരിപ്പിച്ചത് അഴീക്കോടിനെ പോലുളള വലിയ ഗുരുനാഥൻമാരായിരുന്നു എന്നും ഗോപീകൃഷ്ണൻ പറഞ്ഞു.

അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഗസ്റ്റിൻ കുട്ടനെല്ലൂർ, ഡോ. സോയ ജോസഫ്, ടി.എസ്. സജീവൻ, എസ്. അരുണ, എം.ആർ. മൗനീഷ്, ടി.എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.

See also  ദൂരദര്‍ശന്‍ ന്യൂസ് കളര്‍ മാറ്റി പുതിയ രൂപത്തില്‍ ലോഗോയും സ്‌ക്രീനും കാവി നിറത്തില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article