ടൈറ്റാനിക് വീണ്ടും ചർച്ചയാകുന്നു.

Written by Taniniram Desk

Published on:

25 വർഷത്തിനിപ്പുറവും ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്ന ഹോളിവുഡ് സിനിമയാണ് “ടൈറ്റാനിക്“(Titanic). ജെയിംസ് കാമറൂണിന്റെ (James Cameron)സംവിധാനത്തിൽ പിറന്ന ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ റോസും (Rose)ജാക്കും (Jack)ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. സിനിമയുടെ ക്ലൈമാക്സിൽ റോസും ജാക്കും പിടിച്ചുകിടക്കുന്ന തടികൊണ്ടുള്ള വാതിൽ പാളിയാണ് ഇപ്പോഴത്തെ ചർച്ച . സിനിമയിലെ നിർണയകവും ഏറെ പ്രാധാന്യമുള്ളതുമായിരുന്നു ഈ ക്ലൈമാക്സ് രംഗം. വെറും തടിക്കഷണം എന്നതിലുപരി ടൈറ്റാനിക്കിന്റെ ഫസ്റ്റ് ക്ളാസ് ലോഞ്ചിലേയ്ക്കുള്ള പ്രധാന വാതില് കൂടിയാണിത്.

ഈ അടുത്തിടെ നടന്ന ലേലത്തിൽ ഈ തടിവാതിൽ വിറ്റു പോയത് 718,7750 ഡോളറിനാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി ശരിയാണ്. അതുപോലെ, സിനിമയിൽ കെയ്റ്റ് ധരിച്ചിരുന്ന ഷിഫോൺ വസ്ത്രം ലേലത്തിൽ വിറ്റു പോയത് 125,000 ഡോളറിനാണ്.

See also  അമ്പോ !! ഒരു വാച്ചിന് ഇത്ര വിലയോ?? നയൻസ് ഞെട്ടിച്ചു..

Leave a Comment