Tuesday, April 1, 2025

വിവാഹ സങ്കൽപ്പം തുറന്നു പറഞ്ഞ് അനുശ്രീ

Must read

- Advertisement -

മലയാളികളുടെ പ്രിയപ്പെട്ട താരമായ അനുശ്രീയ്ക്ക് സിനിമയിലെന്നപോലെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമായി അനുശ്രീ സോഷ്യൽമീഡിയയിൽ എത്താറുണ്ട്. പലപ്പോഴും താരത്തിന് നേരെ ഉയരുന്ന ചോദ്യമാണ് വിവാഹം എന്നാണെന്നുള്ളത്. ഇപ്പോള്‍ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അനുശ്രീ.

വിവാഹത്തിലേക്ക് ഒത്തിരി ദൂരം പോകാനുണ്ടെന്നും അതിന് പ്രാപ്തമായി എന്ന് തോന്നുമ്പോൾ കല്യാണം ഉണ്ടാകുമെന്നും അനുശ്രീ പറഞ്ഞു.


‘വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. വലിയൊരു ഉത്തരവാദിത്വമാണത്. അതിലേക്ക് പോയി കഴിഞ്ഞാൽ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈൻഡിൽ അതിനെ കാണാൻ താൽപര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാൻ പ്രാപ്തമാകുന്നത് അപ്പോൾ ഉണ്ടാകുമാകും. ഇപ്പോൾ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല’, എന്നാണ് അനുശ്രീ പറഞ്ഞത്.


അടുത്ത കുറച്ചുദിവസങ്ങളായി ഇൻസ്റ്റഗ്രാമിലൂടെ വിഷാദം നിറഞ്ഞ പോസ്റ്റുകളാണ് അനുശ്രീ പങ്കുവച്ചിരുന്നു. ഒരുപാട് തകർന്നുപോയ, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ചയിലൂടെയാണ് താൻ കടന്നുപോയതെന്നും ഒരു കുറിപ്പിൽ അനുശ്രീ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

See also  നാലാം ക്ലാസ് മുതൽ രാഖി കെട്ടുന്ന ഞാൻ ഇപ്പോൾ കെട്ടുമ്പോൾ മാത്രം മതതീവ്രവാദി; അനുശ്രീ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article